‘ആദിപുരുഷ്’; പ്രഭാസ് നായകനായി ഇതിഹാസ ചിത്രം വരുന്നു

രാമ രാവണ യുദ്ധം പാശ്ചത്തലമാക്കി ചിത്രം വരുന്നു. ‘ആദിപുരുഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രഭാസ് ആണ് നായകന്‍. ‘തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പ്രഭാസ് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

കഴിഞ്ഞവര്‍ഷം ബോളിവുഡിലെ വന്‍ വിജയമായ താനാജി ഒരുക്കിയ ഓം റൗട്ടാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ടി-സീരിസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തും.

അടുത്ത വര്‍ഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2022 ല്‍ ചിത്രം തീയ്യേറ്ററില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ പദ്ധതി. ചിത്രത്തിലെ മറ്റ് താരങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാവണന്റെ റോളില്‍ ഇന്ത്യയിലെ പ്രമുഖ താരം എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version