ആദിപുരുഷ് പുറത്തിറങ്ങും മുമ്പേ ആഘോഷം തുടങ്ങി: സംവിധായകന് 4 കോടിയുടെ സൂപ്പര്‍ കാര്‍ സമ്മാനിച്ച് നിര്‍മ്മാതാവ്

പ്രഭാസ് നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷ് തിയ്യേറ്ററിലെത്തും മുമ്പേ തന്നെ സംവിധായകന് 4 കോടിയുടെ സൂപ്പര്‍ കാര്‍ സമ്മാനിച്ച് നിര്‍മ്മാതാവ്. ഫെരാരി എഫ് 8 ട്രിബ്യൂട്ടോ ആണ് ചിത്രത്തിന്റെ സംവിധായകന്‍ ഔം റൗട്ടിന് നിര്‍മ്മാതാവായ ഭൂഷണ്‍ കുമാര്‍ സമ്മാനിച്ചത്. 4.02 കോടി രൂപയാണ് കാറിന്റെ വില.

നേരത്തെ ടി സീരിസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറാണ് സംവിധായകന്‍ ഓം റൗട്ടിന് നല്‍കിയത്. ഇരുവരും നഗരത്തിലൂടെ വാഹനം ഓടിച്ച് പോകുന്നതിന്റെ അടക്കമുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

ഓം റൗട്ട് മുംബൈ നഗരത്തിലൂടെ വാഹനം ഓടിച്ചുപോകുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നേരത്തേ നടന്‍ കാര്‍ത്തിക് ആര്യന് ഒരു മെക്ലാരന്‍ ഭൂഷണ്‍കുമാര്‍ സമ്മാനമായി നല്‍കിയിരുന്നു. അത് ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായിരുന്നെങ്കില്‍ ഇപ്പോഴത്തെ സമ്മാനം ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പുതന്നെയാണ്.

അതേസമയം ആദിപുരുഷ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള ട്രോളുകളാണ് ഉയരുന്നത്. സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടി രൂപയാണ്.

ഫെരാരിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് എഫ് 8 ട്രിബ്യൂട്ടോ. 3.9 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8 എഞ്ചിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. എഞ്ചിന് 710 യവു കരുത്തും 770ചാ ടോര്‍ക്കും ഉണ്ട്. വെറും 2.9 സെക്കന്റിനുള്ളില്‍ വാഹനം 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. മണിക്കൂറില്‍ 340 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

Exit mobile version