ചോദിച്ചത് ഒരു സീറ്റ്, മുഴുവന്‍ സീറ്റും ഹനുമാന്‍ സ്വാമിയ്ക്ക്: ട്രോളില്‍ നിറഞ്ഞ് ആദിപുരുഷ് ഷോ

മുംബൈ: പ്രഭാസിന്റെ ആദിപുരുഷ് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. രണ്ട് ദിവസംകൊണ്ട് തന്നെ റെക്കോര്‍ഡ് കലക്ഷനാണ് ചിത്രം നേടിയത്. സാധാരണ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്റ

പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഹനുമാന്‍ ചിത്രം കാണാന്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവര്‍ത്തകരുടെ തീരുമാനം.

അതിനിടെ ഹൈദരാബാദില്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ഹനുമാന് വേണ്ടിയുള്ള സീറ്റില്‍ ഇരുന്നയാള്‍ക്ക് മര്‍ദ്ദനവും ഏറ്റിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ സീറ്റും ഹനുമാന് വേണ്ടി ഒഴിച്ചിട്ടിരിക്കുകയാണ് എന്നാണ് ട്രോളുകള്‍ നിറയുന്നത്.

ചിത്രത്തിന്റെ ദൃശ്യാവിഷ്‌കാരം, സംഭാഷണം എന്നിവയ്ക്കെതിരെ പല ഭാഗങ്ങളില്‍ നിന്നായി വിമര്‍ശനങ്ങള്‍ളും ട്രോളുകളും ഉണ്ടായിരുന്നു.

ആദിപുരുഷിന്റെ സ്‌ക്രീനിങ്ങ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഢിലെ ചില ജില്ലകളില്‍ പ്രതിഷേധം നടന്നു. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 700 കോടിയാണ്. കുട്ടികള്‍ക്കു വേണ്ടിയുള്ള കാര്‍ട്ടൂണുകള്‍ക്കും ഗെയിമുകള്‍ക്കും പോലും ഇതിലും നിലവാരമുണ്ടെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

Exit mobile version