ഹിന്ദി അറിയില്ല പോടാ! കേന്ദ്രീയ വിദ്യാലയങ്ങളിലടക്കം ഇനി ഹിന്ദി മതിയെന്ന് പറഞ്ഞാല്‍ തമിഴ്‌നാടിന്റെ മറുപടി ഇതായിരിക്കും: ഉദയനിധി

ചെന്നൈ: കേന്ദ്രീയ വിദ്യാലയങ്ങളിലും ഐഐഎം, ഐഐടി പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടക്കം ഇംഗ്ലീഷിന് പകരം ഹിന്ദി പഠന മാധ്യമമാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിന് എതിരെ ഡിഎംകെ.

ഇത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും ഡിഎംകെ എന്നും ഈ ശ്രമത്തെ ചെറുത്തിട്ടുണ്ടെന്നും പാര്‍ട്ടി യുവനേതാവ് ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. തമിഴ്‌നാട് ഒരിക്കലും ഈ നീക്കത്തെ അംഗീകരിക്കില്ല ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ചെറുക്കുമെന്നാണ് പാര്‍ട്ടിയുടെ തത്വമെന്നും ഉദയനിധി പറഞ്ഞു.

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിന് തമിഴ്‌നാട്ടില്‍ നിന്ന് ഒറ്റ മറുപടി മാത്രമാവും ഉണ്ടാവുക. ഹിന്ദി അറിയില്ല പോടാ എന്നായിരിക്കും അത്. എഐഎഡിഎംകെ അല്ല തമിഴ്‌നാട് ഭരിക്കുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയോ ഒ പനീര്‍സെല്‍വമോ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും വിചാരിക്കേണ്ട. തമിഴ്‌നാട് ഭരിക്കുന്നത് മുത്തുവേലര്‍ കരുണാനിധി സ്റ്റാലിന്‍ ആണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

also read- പ്രചോദനം ഈ പിഎസ്‌സി കുടുംബം; ലോഡിങ് തൊഴിലാളി സൈതാലിയുടെ അഞ്ച് മക്കളും മരുമക്കളും ഉള്‍പ്പടെ 10 പേരും സര്‍ക്കാര്‍ ജീവനക്കാര്‍!

തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ സ്വീകരിക്കില്ല. 2024ലെ തെരഞ്ഞെടുപ്പില്‍ ഇതും ചര്‍ച്ചയാവും. 2019ലെ തെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ബിജെപിയെ തുരത്തിയോടിച്ചതുപോലെ തന്നെ തമിഴ്‌നാട്ടിലെ ജനം അവരെ തുരത്തുമെന്നും ഉദയനിധി പറഞ്ഞു.

Exit mobile version