‘ഇനി കറന്‍സി നോട്ടുകളിലും ഗാന്ധിജിയെ മാറ്റി മോഡിയുടെ ചിത്രം വയ്ക്കും’ : രൂക്ഷ വിമര്‍ശനവുമായി കെടി രാമറാവു

ഹൈദരാബാദ്: അഹമ്മദാബാദിലെ മെഡിക്കല്‍ കോളേജ് നരേന്ദ്ര മോഡി മെഡിക്കല്‍ കോളേജായി പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനത്തില്‍ പ്രധാനമന്ത്രിയേയും ധനമന്ത്രി നിര്‍മലാ സീതാരാമനേയും രൂക്ഷമായി വിമര്‍ശിച്ച് തെലങ്കാന രാഷ്ട്ര സമിതി വര്‍ക്കിങ് പ്രസിഡന്റും വ്യവസായ മന്ത്രിയുമായ കെടി രാമറാവു.

ഇങ്ങനെ പോയാല്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പുതിയ കറന്‍സി നോട്ടുകളില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റി പകരം മോഡിയുടെ ചിത്രം വയ്ക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കുമെന്നും കെടി രാമറാവു ട്വീറ്റ് ചെയ്തു.

Read Also:കൊച്ചിയില്‍ ഫ്‌ലാറ്റിന്റെ അടുക്കളയില്‍ എല്‍ഇഡി ലൈറ്റും ഫാനുമിട്ട് കഞ്ചാവ് കൃഷി: യുവാവും യുവതിയും കൈയ്യോടെ അറസ്റ്റില്‍

മെഡിക്കല്‍ കോളേജിന്റെ പേര് നരേന്ദ്ര മോഡി മെഡിക്കല്‍ കോളേജ് എന്നാക്കി മാറ്റാന്‍ ബുധനാഴ്ച ചേര്‍ന്ന അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എക്സിക്യൂട്ടീവ് യോഗത്തിലാണ് നിര്‍ദേശിച്ചത്.


കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ഐക്യകണ്ഠേനയാണ് ഈ നിര്‍ദേശം അംഗീകരിച്ചത്. ഇതിന് പിന്നാലെയാണ് കെടി രാമറാവുവിന്റെ പ്രതികരണം.

Exit mobile version