അടുത്തയാഴ്ച വിവാഹം നടക്കാനിരിക്കെ മകളെ പിതാവ് ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു

ലക്നൗ: ഈ വരുന്നസെപ്റ്റംബർ നാലിന് വിവാഹം നടക്കാനിരിക്കെ മകളെ പിതാവ് ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു.ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

21 വയസ്സുള്ള രേഷ്മയാണ് പിതാവ് മുഹ്‌മ്മദ് ഫരിയാദി(55) ന്റെ ആക്രമണത്തിൽ മരിച്ചത്. ഭക്ഷണം വിളമ്പാൻ വൈകിയതാണ് കാരണമെന്നു പൊലീസ് പറയുന്നു.രേഷ്മ ഭക്ഷണം വിളമ്പാൻ വൈകുന്നത് പിതാവ് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഇടുക്കി കുടയത്തൂരിൽ ഉരുൾപൊട്ടൽ; ഒരു മരണം, നാല് പേരെ കാണാതായി

വാക്കുതർക്കത്തിനു പിന്നാലെ മൂർച്ചയേറിയ ബ്ലേഡ് ഉപയോഗിച്ച് ഇയാൾ മകളെ ആക്രമിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

Exit mobile version