ഒരു ജാക്കറ്റ് ധരിച്ചാല്‍ നെഹ്‌റുവാകില്ല; വിദേശത്ത് പോയാല്‍ ഇന്ദിരയുമാവില്ല; അതിനൊക്കെ ഒരുപാട് കടമ്പകളുണ്ട്; മോഡിയെ പരിഹസിച്ച് അഹമ്മദ് പട്ടേല്‍

കുര്‍ത്തകള്‍ ധരിക്കുന്നതുകൊണ്ട് രാജീവ് ഗാന്ധിയാകാനോ സാധിക്കില്ല.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വേഷവിധാനത്തിലെ ധൂര്‍ത്തും വിദേശയാത്രാ ചെലവിനെയും പരിഹസിച്ച് ഗുജറാത്തില്‍ നിന്നുള്ള എംപി അഹമ്മദ് പട്ടേല്‍. ഒരു ജാക്കറ്റ് ധരിച്ചതുകൊണ്ട് നരേന്ദ്ര മോഡിക്ക് നെഹ്‌റുവാകാന്‍ സാധിക്കില്ലെന്നാണ് എംപിയുടെ പരിഹാസം. നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഒക്കെയാകാന്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിക്കേണ്ടി വരുമെന്നും അദ്ദേഹം മോഡിയെ ഉപദേശിച്ചു.

ഒരു ജാക്കറ്റ് ധരിച്ചതുകൊണ്ട് താങ്കള്‍ക്ക് നെഹ്‌റുവാകാനോ, വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതുകൊണ്ട് ഇന്ദിരാഗാന്ധിയാകാനോ കുര്‍ത്തകള്‍ ധരിക്കുന്നതുകൊണ്ട് രാജീവ് ഗാന്ധിയാകാനോ സാധിക്കില്ല.

2014 ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി ദയനീയമായി പരാജയപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version