‘ഈ കാണുന്നയാൾ എന്റെ ബന്ധുവോ സുഹൃത്തോ ആരുമല്ല, അൽപം മുമ്പ് വരെ ഇദ്ദേഹത്തെ അറിയുക പോലുമില്ലായിരുന്നു, പക്ഷേ നോക്കിയത് മകനെ പോലെ’; ഊബർ ഡ്രൈവറുടെ കരുതലിനെ കുറിച്ച് യുവാവിന്റെ കുറിപ്പ്

ഊബർ ഡ്രൈവറുടെ കരുതലിനെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഹർഷ് ശർമ്മ എന്ന യുവാവാണ് ലിങ്കിഡിനിൽ തന്റെ അനുഭവം പങ്കുവെച്ചത്. രാത്രി മുഴുവൻ ഉറങ്ങാതെ ഫ്‌ളൈറ്റിൽ യാത്ര ചെയ്ത് എത്തിയ ശേഷം യാത്രക്കായി തെരഞ്ഞെടുത്ത ഊബർ ടാക്‌സിയുടെ ഡ്രൈവറിൽ നിന്നുണ്ടായ സ്‌നേഹപൂർണമായ പെരുമാറ്റമാണ് യുവാവ് കുറിച്ചത്.

ഉന്നത വിദ്യാഭ്യാസത്തിന് പണം വേണം; ലോട്ടറി വിറ്റ് 17കാരൻ, ലോട്ടറി കൂട്ടത്തോടെ എടുത്ത് സഹായവുമായി പോലീസും, നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ കാഴ്ച്ച മനസ് നിറയ്ക്കുന്നത്

രാത്രി മുഴുവൻ ഉറങ്ങാനാകാത്തതിന്റെ ക്ഷീണമുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ഉറങ്ങിക്കോളൂ എന്ന് പറഞ്ഞുകൊണ്ട് ഡ്രൈവർ കാറിൻറെ സീറ്റ് അതിന് സൗകര്യപ്പെടുംവിധം സജ്ജീകരിച്ചുനൽകിയെന്ന് ഹർഷ് ശർമ്മ കുറിച്ചു. ഇതിനിടയ്ക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കണ്ടേ..? വേണ്ടെന്ന് പറഞ്ഞിട്ടും ഉറങ്ങിക്കോളൂ, റെസ്റ്റോറൻറ് എത്തുമ്പോൾ വിളിക്കാമെന്ന് പറഞ്ഞ് വണ്ടിയെടുത്തു, പറഞ്ഞതു പോലെ എത്തിച്ചു, നല്ല ഭക്ഷണം ഒരുക്കിയതായും ഹർഷ് കുറിച്ചു.

ഊബർ ഡ്രൈവറുടെ ഫോട്ടോ പങ്കുവെച്ചാണ് കുറിച്ചത്. ഈ കാണുന്നയാൾ എൻറെ ബന്ധുവോ സുഹൃത്തോ ആരുമല്ല. എനിക്ക് അൽപം മുമ്പ് വരെ ഇദ്ദേഹത്തെ അറിയുക പോലുമില്ലായിരുന്നു. രവി എന്നാണിദ്ദേഹത്തിൻറെ പേര്- എന്ന ആമുഖത്തോടെയാണ് ഹർഷ് തൻറെ കുറിപ്പ് തുടങ്ങുന്നത്. ശേഷം ഒരു മണിക്കൂർ കാറിൽ ഉറങ്ങാൻ സൗകര്യം ചെയ്തുതന്ന് പിന്നീട് നല്ലൊരു റെസ്റ്റോറൻറിലും രവി തന്നെ കൊണ്ടുപോയതായി ഹർഷ് പറയുന്നു.

അവിടെ ചെന്ന് തിരക്കിനിടെ തനിക്കായി ഒരു ടേബിൾ ഒരുക്കിത്തന്നു. മെനുവിൽ നിന്ന് നല്ല ഭക്ഷണങ്ങൾ നിർദേശിച്ചു. ഒടുവിൽ ഉറക്കച്ചടവ് മാറ്റാൻ കാപ്പിയും കുടിപ്പിച്ചു. ഒരു മണിക്കൂർ മുമ്പ് കണ്ട ഒരാൾ എങ്ങനെയാണ് ഒരു മകനെ പോലെ തന്നെ ഇത്രയും കരുതലോടെ നോക്കിയതെന്നാണ് ഹർഷ് അതിശയപ്പെടുന്നത്.

ഇദ്ദേഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഊബർ കമ്പനിയോട് ഹർഷ് അഭ്യർത്ഥിക്കുന്നുമുണ്ട്. നിരവധി പേർ ഹർഷിന്റെ അനുഭവക്കുറിപ്പിനോട് പ്രതികരണമറിയിച്ചിട്ടുണ്ട്. മനുഷ്യർ പരസ്പരം കാണിക്കേണ്ട സ്‌നേഹത്തെയും കരുതലിനെയും കുറിച്ച് തന്നെ അധികപേരും കമൻറ് ചെയ്തിരിക്കുന്നത്.

Exit mobile version