ഉന്നത വിദ്യാഭ്യാസത്തിന് പണം വേണം; ലോട്ടറി വിറ്റ് 17കാരൻ, ലോട്ടറി കൂട്ടത്തോടെ എടുത്ത് സഹായവുമായി പോലീസും, നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ കാഴ്ച്ച മനസ് നിറയ്ക്കുന്നത്

നെടുങ്കണ്ടം : പ്ലസ് ടു പൂർത്തീകരിച്ച ശേഷം തുടർപഠനത്തിനായി ലോട്ടറി വിറ്റ് വരുമാനം കണ്ടെത്തി വിഷ്ണു പ്രിയൻ എന്ന 17 കാരൻ. കുടുംബത്തിലെ ദയനീയ അവസ്ഥ കണ്ടാണ് വിഷ്ണു ചെറിയ വരുമാനം കണ്ടെത്താൻ ഇറങ്ങി തിരിച്ചത്. ഇപ്പോൾ ലോട്ടറി വിറ്റു കിട്ടുന്ന തുക ചേർത്ത് വെക്കുകയാണ് തന്റെ ഉന്നത വിദ്യാഭാസത്തിനായി.

17കാരന്റെ ഈ തീരുമാനത്തിന് പോലീസും നല്ല സഹായമാണ് നൽകുന്നത്. കൂട്ടത്തോടെ ലോട്ടറി എടുത്തും സഹപ്രവർത്തകരെ കൊണ്ട് എടുപ്പിച്ചുമാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പോലീസുകാർ സഹായം ചെയ്യുന്നത്. കനത്ത മഴയിൽ നനഞ്ഞ വസ്ത്രങ്ങളുമായാണ് ലോട്ടറി വിൽക്കാൻ വിഷ്ണു ആദ്യം എത്തിയതും ഈ സ്റ്റേഷനിലേക്ക് തന്നെയായിരുന്നു.

ഐസ്‌ക്രീം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ ബലാത്സംഗം ചെയ്തു:ഒരാളെ കൊലപ്പെടുത്തി

ഇതിനു ശേഷം വിഷ്ണു ലോട്ടറിയുമായി എത്തുമ്പോൾ സഹായിക്കാൻ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കൂട്ടായി നിൽക്കുന്നത് പതിവു കാഴ്ചയായി. ഇതോടെ പോലീസുകാരുടെ നന്മ മനസിനെ അഭിനന്ദിക്കുകയാണ് നാട്. സിഐ ബി.എസ്.ബിനുവിന്റെ ഡ്രൈവർ സഞ്ജുവും വനിതാ പൊലീസുകാരുമടക്കം വിഷ്ണുവിനെ ലോട്ടറിയെടുത്ത് സഹായിക്കും.

രാവിലെ 6നാണ് വിഷ്ണു ലോട്ടറി വിൽപ്പനയ്ക്ക് ഇറങ്ങുന്നത്. സന്ധ്യയാകുന്നതിനു മുൻപേ വീട്ടിലെത്തും. പിതാവ് ബാൽരാജ് ഡ്രൈവറാണ്. മാതാവ് ശ്രീരഞ്ജിനി കൂലിവേല ചെയ്യുകയാണ്. സ്വന്തമായുണ്ടായിരുന്ന വാഹനം വിറ്റതോടെ ബാൽരാജ് കൂലിയ്ക്ക് വണ്ടിയോടിക്കാൻ തുടങ്ങി. എല്ലാ ദിവസവും ഓട്ടം ഇല്ലാതായതോടെ വരുമാനവും കുറഞ്ഞു.

തന്റെയും സഹോദരി സ്വാതിയുടേയും പഠന ചെലവുകൾ മാതാപിതാക്കൾക്കു താങ്ങാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ചെറിയ വരുമാനം തേടി വിഷ്ണു ലോട്ടറി വിൽക്കാനിറങ്ങിയത്. ദിവസവും 60 മുതൽ 150 ലോട്ടറി വരെ വിഷ്ണു വിൽക്കും. അധ്യയനവർഷം ആരംഭിക്കുമ്പോൾ മികച്ച കോളേജിൽ നല്ലൊരു കോഴ്സിന് ചേർന്ന് പഠിക്കണമെന്നാണ് വിഷ്ണുവിന്റെ ആഗ്രഹം. കൂട്ടായി ഒരു കൂട്ടം പോലീസുകാരും ഉണ്ട്.

Exit mobile version