ബാഗേജിൽ 15 രാജവെമ്പാല, 5 പെരുമ്പാമ്പ്, കൂട്ടത്തിൽ കുരങ്ങനും ആമയും; പരിശോധനയിൽ ഞെട്ടിത്തരിച്ച് കസ്റ്റംസ്

wild animals | Bignewslive

ചെന്നൈ: 15 രാജവെമ്പാല, 5 പെരുമ്പാമ്പ്, ഒരു കുരങ്ങനും ആമയും, ഇത് ബാങ്കോക്കിൽനിന്നു ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ തായ് എയർവേയ്‌സ് വിമാനത്തിൽ സംശയകരമായി കണ്ട ബാഗേജ് പരിശോധിച്ചപ്പോൾ കണ്ട കാഴ്ചയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവ പിടികൂടിയത്. പരിശോധനയിൽ ആദ്യം ഇവരൊന്നു നടുങ്ങി.

സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട് ഫ്‌ലെക്‌സ് വൈറലായി; ശരത്തിനെ ഇനി ‘ക്ളാസ് റൂമില്‍’ കാണാം

പാഴ്‌സൽ അനങ്ങുന്നത് കണ്ടപ്പോഴാണ് പരിശോധന നടത്തിയത്. ആദ്യത്തെ പാക്കേജിൽനിന്ന് പുറത്തുചാടിയത് ആഫ്രിക്കയിൽ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങായിരുന്നു. ചോക്ലേറ്റുകൾ നിറച്ച പെട്ടിയിലാണ് കുരങ്ങിനെ അടച്ചിട്ടിരുന്നത്.

അടുത്ത പെട്ടി തുറന്നപ്പോഴാണ് 15 രാജവെമ്പാലകളെ കണ്ടെത്തിയത്. മറ്റൊരു പെട്ടിയിൽ അഞ്ച് പെരുമ്പാമ്പുകളെയും കസ്റ്റംസ് പിടികൂടി. ഒടുവിലത്തെ ബാഗിൽ അധികം വലുപ്പമില്ലാത്ത രണ്ട് അൾഡാബ്ര ആമകളെയും കണ്ടെത്തി.

ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമായതിനാൽ ഇവയെ ബാങ്കോക്കിലേക്ക് തിരിച്ചയ്ക്കുകയും ചെയ്തു. അതേസമയം, ചെന്നൈയിൽ പാഴ്‌സൽ സ്വീകരിക്കേണ്ടിയിരുന്ന ആളെക്കുറിച്ച് കസ്റ്റംസ് അന്വേഷണം നടത്തി വരികയാണ്.

Exit mobile version