കിണറില്‍ അപൂര്‍വ ഇനം ജീവിയെ കണ്ടെത്തി

കിണറ്റില്‍ നിന്നും വെള്ളം ശേഖരിക്കുന്ന ടാങ്കില്‍ നാല് ജീവികളെയാണ് കണ്ടെത്തിയത്. രണ്ടെണ്ണം ജീവനുള്ളതും രണ്ടെണ്ണം ചത്ത നിലയിലുമാണ് കണ്ടെത്തിയത്. മണ്ണിരയെക്കാള്‍ വണ്ണം ഉള്ള ജീവിക്ക് പ്രത്യേകം കണ്ണുകള്‍ ഇല്ല

കുമരനല്ലൂര്‍: കിണറില്‍ അപൂര്‍വ ഇനം ജീവിയെ കണ്ടെത്തി.വെള്ളാളൂരില്‍ സ്‌കൈലാബിനു സമീപത്തെ ഒരു വീട്ടിലെ കിണറില്‍ നിന്നാണ് ആപൂര്‍വ ഇനം ജീവിയെ കണ്ടെത്തിയത്. 20സെന്റീമീറ്റര്‍ നീളവും ഇളം ചുവപ്പു നിറവുമുള്ള ജീവിയെയാണ് കണ്ടത്.

കിണറ്റില്‍ നിന്നും വെള്ളം ശേഖരിക്കുന്ന ടാങ്കില്‍ നാല് ജീവികളെയാണ് കണ്ടെത്തിയത്. രണ്ടെണ്ണം ജീവനുള്ളതും രണ്ടെണ്ണം ചത്ത നിലയിലുമാണ് കണ്ടെത്തിയത്. മണ്ണിരയെക്കാള്‍ വണ്ണം ഉള്ള ജീവിക്ക് പ്രത്യേകം കണ്ണുകള്‍ ഇല്ല.

ജീവികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് വാട്ടുകാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കുമരനല്ലൂര്‍ പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

ഏതു തരം ജീവിയാണിതെന്നും കിണറില്‍ എങ്ങിനെ എത്തിയെന്നും മറ്റും കൃത്യമായി മനസ്സിലാക്കാന്‍ എന്‍ഡമോളജിസ്റ്റിന്റെ സഹായം തേടിയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവ് പറഞ്ഞു. നേരത്തെ ഇത്തരത്തില്‍ ഉള്ള ജീവിയെ ഇരിങ്ങാലക്കുടയ്ക്ക് സമീപം കണ്ടെത്തിയതായി സൂചനയുണ്ടെന്നും രാജീവ് പറഞ്ഞു.

Exit mobile version