കഞ്ഞി തിളയ്ക്കുന്ന വലിയ ചെമ്പിലേക്ക് വീണ് തമിഴ്‌നാട്ടില്‍ യുവാവിന് ദാരുണാന്ത്യം

Porridge | Bignewslive

മധുര : കഞ്ഞി തിളയ്ക്കുന്ന വലിയ ചെമ്പിലേക്ക് വീണ് തമിഴ്‌നാട്ടില്‍ യുവാവിന് ദാരുണാന്ത്യം. മുത്തുകുമാര്‍ എ മുരുഗന്‍ എന്നയാളാണ് മരിച്ചത്. മധുരയിലെ മുത്തുരാമയ്യന്‍ ക്ഷേത്രത്തില്‍ ആടി ഉത്സവത്തിനിടെയായിരുന്നു സംഭവം.

ആഘോഷങ്ങളുടെ ഭാഗമായി ഇവിടെ പൊതുജനങ്ങള്‍ക്ക് കഞ്ഞി വിതരണം ചെയ്യുന്നത് പതിവാണ്. ഇത്തരത്തില്‍ ജനങ്ങള്‍ക്കുള്ള കഞ്ഞി തയ്യാറാക്കിക്കൊണ്ടിരുന്ന വലിയ പാത്രത്തിലേക്കാണ് യുവാവ് അബദ്ധത്തില്‍ വീണത്. പാചകക്കാരെ സഹായിക്കുന്നതിനിടെ തലകറക്കമുണ്ടായി ചെമ്പില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം.

Also read : മരം മുറിയ്ക്കാനും കല്ല് വെട്ടാനും കുട്ടികള്‍ : ബിഹാര്‍ സ്‌കൂളിനെതിരെ അച്ചടക്ക നടപടി

ബോധം നഷ്ടപ്പെട്ടതിനാല്‍ മുത്തുകുമാറിന് പാത്രത്തില്‍ നിന്നും പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. ശരീരത്തില്‍ 65 ശതമാനത്തോളം പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. യുവാവിനെ ചെമ്പില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കും പൊള്ളലേറ്റു.

Exit mobile version