എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത് അറിഞ്ഞില്ല : ഹെലികോപ്റ്ററിന്റെ ബ്ലേഡുകള്‍ തട്ടി യുവാവിന് ദാരുണാന്ത്യം

Helicopter | Bignewslive

ഏതന്‍സ് : ഹെലികോപ്റ്ററിന്റെ ബ്ലേഡുകള്‍ തട്ടി യുവാവിന് ദാരുണാന്ത്യം. ബ്രിട്ടനില്‍ നിന്ന് ഗ്രീസില്‍ അവധിക്കാലം ചിലവഴിക്കാനെത്തിയ 21കാരനാണ് പ്രവര്‍ത്തനക്ഷമമാണെന്നറിയാതെ ഹെലികോപ്റ്ററിനടുത്ത് ചെന്ന് അപകടത്തില്‍പ്പെട്ടത്.

ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ബ്രിട്ടണ്‍ ജാക്ക് ഫെന്റണ്‍ എന്നയാളാണ് മരിച്ചത്. എഞ്ചിന്‍ ഓണ്‍ ആണെന്നും പ്രൊപ്പല്ലര്‍ കറങ്ങുന്നുണ്ടെന്നും അറിയാതെ ബ്രിട്ടണ്‍ ഹെലികോപ്റ്ററിനടുത്ത് ചെല്ലുകയും അപകടം സംഭവിക്കുകയുമായിരുന്നു. ഹോലികോപ്റ്ററിന്റെ ടെയ്ല്‍ റോട്ടറില്‍ കുടുങ്ങിയ യുവാവിനെ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. പരിക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

യുവാവിനൊപ്പം മാതാപിതാക്കളും ഗ്രീസിലെത്തിയിരുന്നു. മറ്റൊരു ഹെലികോപ്റ്ററില്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്ന ഇവരെ അപകടത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പൈലറ്റ് വഴി തിരിച്ച് വിട്ടു. മൈക്കണോസില്‍ നിന്ന് മടങ്ങിയ സഞ്ചാരസംഘം ബ്രിട്ടനിലേക്ക് മടങ്ങുന്നതിനായി ഏതന്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനാണ് സ്വകാര്യ വിമാനത്താവളത്തിലെത്തിയത്. അപകടം നടക്കുന്ന സമയം യുവാവ് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Also read : കറന്റ് ബില്ല് വന്നു, 3419 കോടി രൂപ : തളര്‍ന്ന് വീണ് ഗൃഹനാഥന്‍

സംഭവത്തെ തുടര്‍ന്ന് അപകടത്തിനിടയാക്കിയ ഹെലികോപ്റ്ററിന്റെ പൈലറ്റിനെയും രണ്ട് ഗ്രൗണ്ട് ടെക്‌നീഷ്യന്മാരെയും പോലീസ് അറസ്റ്റ് ചെയ്തു. റോട്ടര്‍ ബ്ലേഡുകള്‍ പ്രവര്‍ത്തനക്ഷമമായിരുന്ന സമയം യാത്രക്കാരെ കോപ്റ്ററിനുള്ളിലേക്ക് കടത്തി വിട്ടതെങ്ങനെയെന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.

Exit mobile version