ശരീരഭാരം കുറയ്ക്കൂവെന്ന് പ്രധാനമന്ത്രി മോഡി; ഉപദേശത്തിന് പിന്നാലെ ജീപ്പ് തള്ളി നീക്കി കടുത്ത വർക്കൗട്ടുമായി തേജസ്വി യാദവ്, വീഡിയോ

tejashwi yadav | Bignewslive

തേജസ്വി യാദവിന്റെ കഠിനമായൊരു വർക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. ഈ വർക്കൗട്ടിന് പിന്നാലെ കാരണക്കാരൻ ആകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും.

ശരീരഭാരം കുറയ്ക്കണമെന്ന മോഡിയുടെ ഉപദേശത്തിന് പിന്നാലെയാണ് കഠിനമായ വർക്കൗട്ട് തേജസ്വി യാദവ് നടത്തിയത്. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവായ യാദവ് ജൂലൈ 12 ന് പ്രധാനമന്ത്രി മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഭാരം കുറയ്ക്കണമെന്ന നിർദേശം അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്.

100 കോടിക്ക് രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും : വന്‍ റാക്കറ്റിനെ കുടുക്കി സിബിഐ

ഒരു ജീപ്പും ഇതിനുള്ളിലെ ഡ്രൈവറിനെയും നഗ്‌നമായ കൈകൾ കൊണ്ട് വലിക്കുകയും ഏതാനും മീറ്ററുകൾ തള്ളി നീക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. ബിഹാറിലെ പ്രതിപക്ഷ നേതാവായ യാദവിന്റെ വീഡിയോ വൈറലായി കഴിഞ്ഞു.

തേജസ്വി യാദവിന്റെ പട്നയിലെ ഔദ്യോഗിക വസതിയിൽ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. നേരത്തെ, 32 കാരനായ തേജസ്വി യാദവ് വീട്ടിൽ തന്റെ സ്റ്റാഫിനൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഒരു വിഡിയോയും പങ്കിട്ടിരുന്നു.

ഐപിഎൽ ടീമിൽ കുറച്ചുകാലം കളിച്ചിരുന്ന തേജസ്വി യാദവ് 2013ലാണ് ക്രിക്കറ്റ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ചേർന്നത്.

Exit mobile version