മണ്ണിടിച്ചിലില്‍ പാലം തകര്‍ന്നു : അമര്‍നാഥ് തീര്‍ഥാടകര്‍ക്കായി ഒറ്റ രാത്രി കൊണ്ട് നിര്‍മിച്ച് നല്‍കി സൈന്യം

Army | Bignewslive

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ മണ്ണിടിച്ചില്‍ തകര്‍ന്ന പാലങ്ങള്‍ ഒറ്റ രാത്രി കൊണ്ട് പുനര്‍നിര്‍മിച്ച് സൈന്യം. അമര്‍നാഥ് തീര്‍ഥാടകരുടെ യാത്ര തടസ്സപ്പെടാതിരിക്കാനായിരുന്നു സൈന്യത്തിന്റെ അടിയന്തര ഇടപെടല്‍.

ബര്‍ത്താലില്‍ വെള്ളി,ശനി ദിവസങ്ങളിലായി തകര്‍ന്ന പാലങ്ങളാണ് സൈന്യം ഒറ്റരാത്രിയില്‍ നിര്‍മിച്ചത്. പെട്ടന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് അരുവികളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാവുകയും പാലങ്ങള്‍ തകരുകയുമായിരുന്നു. ഇതോടെ സൈന്യം സ്ഥലത്തെത്തി. സൈന്യത്തിന്റെ ചിന്നാര്‍ സേനയാണ് രാത്രി മുഴുവന്‍ പ്രവര്‍ത്തിച്ച് തകര്‍ന്ന പാലങ്ങള്‍ ഉപയോഗപ്രദമാക്കിയത്.

Also read : പാകിസ്താനില്‍ പ്രവാചക നിന്ദയാരോപിച്ച് സാംസങിന് നേരെ പ്രതിഷേധം : പരസ്യബോര്‍ഡുകള്‍ നശിപ്പിച്ചു

അനന്ത്‌നാഗിലെ മലനിരകളില്‍ 3,888 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി നിര്‍ത്തി വച്ചിരിക്കുകയായിരുന്ന തീര്‍ഥാടനം ജൂണ്‍ 30നാണ് പുനരാരംഭിച്ചത്.

Exit mobile version