ഭീം ആര്‍മി നേതാവിനെ മഹാരാഷ്ട്ര പോലീസ് തടഞ്ഞു; അന്യായമായി തടവില്‍ വെച്ചു; പ്രതിഷേധം

മഹാരാഷ്ട്രയിലെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അന്യായമായി തടവില്‍ വച്ചതായി ആരോപണം.

മുംബൈ: മഹാരാഷ്ട്രയിലെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അന്യായമായി തടവില്‍ വച്ചതായി ആരോപണം. മഹാരാഷ്ട്രയിലെ പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാന്‍ ഇന്നലെ എത്തിയ ചന്ദ്രശേഖര്‍ ആസാദിനെയും മറ്റ് പ്രവര്‍ത്തകരെയും ഹോട്ടലില്‍ തടഞ്ഞു വയ്ക്കുകയായിരുന്നു.

മാധ്യമങ്ങളെ കാണാനോ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാനോ ഇവരെ അനുവദിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും അഭിപ്രായ സ്വാതന്ത്രത്തെയും നിഷേധിക്കുകയായണെന്നും അത് അനുവദിക്കില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു.

ഇതാദ്യമായിട്ടാണ് ചന്ദ്രശേഖര്‍ ആസാദ് മഹാരാഷ്ട്രയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായെത്തിയിരുന്നത്. അംബേദ്കര്‍ രാഷ്ട്രീയ വക്താക്കളായ പാര്‍ട്ടി പരിപാടി സംഘടിപ്പിച്ചിരുന്നത് അംബേദ്കറിന്റെ സംസ്‌കാരം നടന്ന ദാദറിലെ ചൈത്യഭൂമിയില്‍ ആയിരുന്നു. ഇതിന് അനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version