മധ്യപ്രദേശില്‍ പാനീപൂരി കഴിച്ച 97 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

ഭോപ്പാല്‍ : മധ്യപ്രദേശില്‍ പാനീപൂരി കഴിച്ച 97 കുട്ടികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാണ്ഡ്‌ല ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം. കുട്ടികളെല്ലാം ഒരേ കടയില്‍ നിന്നാണ് പാനീപൂരി കഴിച്ചത്.

ആദിവാസി മേഖലയായ സിംഗാര്‍പൂര്‍ പ്രദേശത്ത് സംഘടിപ്പിച്ച വ്യാപാര മേളയിലുണ്ടായിരുന്ന സ്റ്റാളില്‍ നിന്നാണ് കുട്ടികള്‍ പാനീപൂരി വാങ്ങിയത്. വൈകിട്ട് 7.30ഓടെ ഇവര്‍ക്ക്‌ വയറുവേദനയും ഛര്‍ദിയും കലശലാവുകയും എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

Also read : ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ ആഞ്ഞ് ചവിട്ടി : കടയ്ക്കുള്ളലിലേക്ക് പാഞ്ഞ് കയറി കാര്‍, വീഡിയോ

മിക്ക കുട്ടികളും സുഖം പ്രാപിച്ച് വരുന്നതായാണ് വിവരം. സംഭവത്തെത്തുടര്‍ന്ന് പാനീപൂരി സ്റ്റാളിലെ സാമ്പിള്‍ അധികൃതര്‍ പരിശോധനയ്ക്കയച്ചു. കടയുടമയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Exit mobile version