പ്രധാനമന്ത്രിയുടെ സ്വപ്‌ന സാക്ഷാത്കാരം: രാജ്യത്ത് ആദ്യത്തെ 5 ജി വീഡിയോ കോള്‍ ചെയ്ത് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

ചെന്നൈ: രാജ്യത്ത് ആദ്യമായി 5 ജി നെറ്റ്വര്‍ക്കില്‍ നിന്ന് ആദ്യ വീഡിയോ കോള്‍ ചെയ്ത് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി അശ്വനി വൈഷ്ണവ്. തദ്ദേശീയമായി വികസിപ്പിച്ച എന്‍ഡ് ടു എന്‍ഡ് നെറ്റ്വര്‍ക്ക് പൂര്‍ണമായും രാജ്യത്ത് തന്നെയാണ് രൂപകല്പന ചെയ്തതെന്നും വികസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മദ്രാസ് ഐഐടിയില്‍ വെച്ചാണ് രാജ്യത്തെ ആദ്യത്തെ 5 ജി വീഡിയോ, ഓഡിയോ കോളിന്റെ പരീക്ഷണം അശ്വനി വൈഷ്ണവ് നിര്‍വഹിച്ചത്. തദ്ദേശീയമായി സേവനങ്ങളും ഉത്പന്നങ്ങളും നിര്‍മിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണിതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാഴ്ച്ചപാടിന്റെ സാക്ഷാത്കാരമാണ്. നമ്മുടെ സ്വന്തം 4 ജി, 5 ജി സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും മറ്റ് വ്യവസായങ്ങള്‍ക്കും 5 ജി ഉപകരണങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിക്കാന്‍ ആവശ്യമായ 5ജി ടെസ്റ്റ്-ബെഡ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യന്‍ 5 ജി ടെസ്റ്റ്-ബെഡ് ടെലികോം മേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Exit mobile version