ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരം; ഇന്ത്യയിൽ 5ജി നടപ്പാക്കരുത്: നടി ജൂഹി ചൗള കോടതിയിൽ

juhu-chawla

ന്യൂഡൽഹി: രാജ്യത്ത് ഉടനെ നടപ്പാക്കാൻ ലക്ഷ്യംവെയ്ക്കുന്ന 5 ജി-ക്ക് എതിരെ കോടതിയെ സമീപിച്ച് നടി ജൂഹി ചൗള. റേഡിയോ ഫ്രീക്വൻസി റേഡിയേഷനെതിരേ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്ന ജൂഹി ചൗള 5 ജി നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയെയാണ് സമീപിച്ചത്.

5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാൻ മതിയായ കാരണമുണ്ടെന്നും ഹർജി ചൂണ്ടിക്കാണിക്കുന്നുണ്ട്. താൻ സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാൽ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും ഹർജിയിൽ പറയുന്നു.

5 ജി സാങ്കേതികവിദ്യ മനുഷ്യനും മൃഗങ്ങൾക്കും പക്ഷികൾക്കും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി സാക്ഷ്യപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പിനോട് നിർദേശിക്കണം. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം ആവശ്യമാണ്. പഠനങ്ങൾ നടന്നിട്ടില്ലെങ്കിൽ കാര്യക്ഷമമായ പഠനങ്ങൾ നടത്തണമെന്നും ജൂഹി ചൗളയുടെ അവരുടെ വക്താവ് ആവശ്യപ്പെട്ടു.

‘സാങ്കേതിക രംഗത്തെ മുന്നേറ്റത്തിന് ഞങ്ങൾ എതിരല്ല, വയർലസ് ഉപകരണങ്ങളിൽ നിന്നും നെറ്റ് വർക്ക് ടവറുകളിൽ നിന്നുമുള്ള റേഡിയോ ഫ്രീക്വൻസി വികിരണത്തെക്കുറിച്ചുള്ള സ്വന്തം ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം ഞങ്ങൾ നിരന്തരമായ ആശയക്കുപ്പത്തിലാണ്. വികിരണം അങ്ങേയറ്റം അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നു വിശ്വസിക്കാൻ ഞങ്ങൾക്ക് മതിയായ കാരണമുണ്ട്.’-ഹർജിയിൽ പറയുന്നു.

Exit mobile version