‘ഇതാണ് പുതിയ ഇന്ത്യ’ കാൻ ചലച്ചിത്രമേളയിൽ നരേന്ദ്ര മോഡിയെ പ്രശംസിച്ച് നടൻ മാധവൻ

R Madhavan | Bignews live

കാൻ ചലച്ചിത്രമേളയിൽ പ്രധാനമന്ത്രി നരേന്ദ്ര നരേന്ദ്ര മോഡിയെ പ്രശംസിച്ച് തമിഴ് നടൻ മാധവൻ. മോഡിയുടെ മൈക്രോ എക്കോണമി നയത്തെയാണ് താരം പ്രശംസിച്ചത്. ഡിജിറ്റലൈസേഷൻ അവതരിപ്പിച്ചപ്പോൾ അതൊരു വലിയ ഇന്ത്യയിൽ അതൊരു പരാജയമായി തീരുമെന്ന് ലോകം സംശയിച്ചുവെന്നും എന്നാൽ ആ ധാരണകൾ മാറിമറിഞ്ഞുവെന്നും മാധവൻ പറയുന്നു.

ഡൽഹിയിലെ തിരക്കേറിയ തെരുവിൽ ഭക്ഷണം കഴിക്കാനിറങ്ങി; പ്രാണി കടിച്ചു, പിന്നാലെ തലവേദനയും ഛർദ്ദിയും വയറിളക്കവും! സ്ഥിരീകരിച്ചത് ചെള്ളുപനി, മൂർച്ഛിച്ചപ്പോൾ നാട്ടിലേയ്ക്ക്, മലപ്പുറത്ത് ജാഗ്രത

പ്രധാമന്ത്രി ഡിജിറ്റലൈസേഷൻ കൊണ്ടുവന്നപ്പോൾ ലോകം മുഴുവൻ കരുതി അതൊരു വലിയ പരാജയമായി മാറുമെന്ന്. ഇന്ത്യയിലെ ഉൾഗ്രാമത്തിലെ കർഷകർക്ക് സ്മാർട്ടഫോണും അക്കൗണ്ടുകളും കൈകാര്യം ചെയ്യാൻ സാധിക്കുമോ എന്ന ധാരണയിൽ നിന്നാണ് ആ സംശയം ഉയർന്ന് വന്നത്.

എന്നാൽ രണ്ടുവർഷത്തിനുള്ളിൽ ആ കഥ മാറിയിരിക്കുന്നു. മൈക്രോ എക്കണോമി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇന്ത്യ. അതാണ് പുതിയ ഇന്ത്യ- മാധവൻ പറയുന്നു.

കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറാണ് മാധവന്റെ പരാമർശം ട്വിറ്ററിൽ പങ്കുവെച്ചത്. കാൻ ചലച്ചിത്രമേളയിൽ മാധവനൊപ്പം കമൽ ഹാസൻ, അനുരാഗ് ഠാക്കൂർ തുടങ്ങിയവർ അതിഥികളാണ്.

Exit mobile version