‘വീടിനു പുറത്ത് അന്യഗ്രഹജീവി, ഭയന്നിട്ട് പുറത്തിറങ്ങാനാകുന്നില്ല; പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മെയില്‍ എത്തി; പരക്കം പാഞ്ഞ് പോലീസ്; ഒടുവില്‍…!

പരിഭ്രാന്തരായ പോലീസ് ഓടിപ്പിടഞ്ഞ് മെയിലിന്റെ ഉറവിടം തേടിയെത്തിയപ്പോള്‍ കണ്ടത് മനോനില തെറ്റിയ വ്യക്തിയെ.

പൂണെ: അന്യഗ്രഹജീവി വീടിന് പുറത്ത്, ഭയന്നിട്ട് പുറത്തിറങ്ങാനാകുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മെയിലെത്തി. പരിഭ്രാന്തരായ പോലീസ് ഓടിപ്പിടഞ്ഞ് മെയിലിന്റെ ഉറവിടം തേടിയെത്തിയപ്പോള്‍ കണ്ടത് മനോനില തെറ്റിയ വ്യക്തിയെ. രാജ്യത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ സംഭവങ്ങള്‍.

ഏകദേശം രണ്ടു മാസത്തിനു മുമ്പ് വീടിനു പുറത്തു മരങ്ങള്‍ക്കിടയിലൂടെയുള്ള വെളിച്ചം കണ്ടുവെന്നും ഇത് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ നിന്ന് അവരുടെ ഗ്രഹത്തിലേക്ക് സന്ദേശമയക്കുന്നതാണെന്നുമാണ് ഇയാള്‍ പ്രധാനമന്ത്രിക്കയച്ച പരാതിയില്‍ പറഞ്ഞിരുന്നത്.

മഹാരാഷ്ട്രയില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസിന് സന്ദേശം കൈമാറുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തിനൊടുവില്‍ സന്ദേശമയച്ച പൂണെ കൊത്റുഡിലെ താമസക്കാരനെ പോലീസ് കണ്ടെത്തി.

കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പുണ്ടായ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് നാല്‍പത്തിയേഴുകാരനായ ഇയാളുടെ മനോനില തകരാറിലായതാണെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ ഇ മെയില്‍ അയച്ചതിനെക്കുറിച്ച് വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല.

Exit mobile version