ഒരുക്കങ്ങളെല്ലാം പൂർത്തിയായി നിൽക്കവെ കൊവിഡ് മഹാമാരി പിടിമുറുക്കി; വിവാഹം പോലും വേണ്ടെന്നുവെച്ച ആരോഗ്യപ്രവർത്തകൻ നവീൻ രാജിന് ഫ്‌ളോറൻസ് നൈറ്റിംഗേൽ അവാർഡ്

കൊവിഡ് മഹാമാരി സമയത്ത് രോഗികളെ പരിചരിക്കുന്നതിനായി വിവാഹം പോലും വേണ്ടെന്നു വെച്ച ആരോഗ്യപ്രവർത്തകനായ നവീൻ രാജിന് ഫ്‌ളോറൻസ് നൈറ്റിംഗേൽ അവാർഡ്. 20-ാമത് ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡാണ് ഇന്ദിരാനഗറിലെ സിവി രാമൻ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസറായ നവീനിന് ലഭിച്ചത്. 12 നഴ്സുമാർക്കാണ് ഈ അവാർഡ് ലഭിച്ചിരിക്കുന്നത്.

2020ൽ കോവിഡ് മഹാമാരിയുടെ സമയത്ത് നവീൻ രാജിന്റെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കൊവിഡ് മഹാമാരി രാജ്യത്ത് പിടിമുറുക്കിയത്. എന്നാൽ ഡ്യൂട്ടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിവാഹം വേണ്ടെന്നുവെയ്ക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് നവീൻ രാജ് പറയുന്നു.

കൊവിഡിന്റെ ആദ്യ തരംഗത്തിൽ തന്നെ യാതൊരു ഭയവും കൂടാതെ കോവിഡ് രോഗികളെ പരിചരിക്കാൻ ഈ തീരുമാനം സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് ബാധിതരായ സ്ത്രീകളുടെ പ്രസവം കൈകാര്യം ചെയ്ത ഒരു ആരോഗ്യപ്രവർത്തകയ്ക്കും ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ലഭിച്ചിരുന്നു.

ഗുജറാത്ത് സ്വദേശിയായ ഭാനുമതിയാണ് അവാർഡിന് അർഹയായത്. വഡോദരയിലെ സർ സായാജിറാവു ജനറൽ ആശുപത്രിയിലാണ് ഇവർ ജോലി ചെയ്യുന്നത്. കോവിഡ് പോസിറ്റീവ് ആയ ഗർഭിണികളുടെ പ്രസവവും നവജാത ശിശുക്കളുടെ പരിചരണവുമാണ് അവർ കൈകാര്യം ചെയ്തിരുന്നത്.

അഴുക്കുചാലിൽ വീണ് ഗായകൻ അജയ് വാരിയർക്ക് പരിക്ക്; കാൽമുട്ടിന് താഴെ 13 തുന്നിക്കെട്ട്; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ടതോടെ കുഴിയടച്ച് അധികൃതർ

നവീൻ രാജ് പറയുന്നത്;

എന്റെ മാതാപിതാക്കൾ ബംഗളൂരുവിലായിരുന്നു. അവർക്ക് ഒരു തവണ കോവിഡ് പിടിപെട്ടിരുന്നു. എന്നാൽ അവരെയും ഹോസ്പിറ്റൽ ഡ്യൂട്ടിയും ഒരു പോലെ കൊണ്ടുപോകാൻ എനിക്ക് കഴിഞ്ഞു. എന്നാൽ, വിവാഹിതനാകുമ്പോൾ മറ്റ് പല ഉത്തരവാദിത്തങ്ങളും ഉണ്ടാകും.

അഡ്മിഷൻ, ബെഡ് അലോട്ട്‌മെന്റ്, കോവിഡ് മരണങ്ങൾ എന്നീ കാര്യങ്ങളെല്ലാം ഞാൻ കൈകാര്യം ചെയ്തിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തെക്കുറിച്ച് കുടുംബങ്ങളോട് ആശയവിനിമയം നടത്തുന്നതായിരുന്നു കോവിഡ് ഡ്യൂട്ടിയുടെ ഏറ്റവും പ്രയാസകരമായ ഭാഗം. ചിലപ്പോൾ, കുടുംബങ്ങൾ പോലും രോഗബാധിതരെ ഉപേക്ഷിക്കും, അവരുടെ ശവസംസ്‌കാരം നല്ല രീതിയിൽ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തി.

26 വയസ്സുള്ള ഒരു യുവാവ് എന്റെ ചുമലിലേക്ക് കുഴഞ്ഞു വീണു. ആ സയത്ത്, 24 മണിക്കൂറും ഞാൻ ജോലി ചെയ്തിരുന്നു, ഓരോ രണ്ട് ദിവസത്തിലും കഷ്ടിച്ച് നാല് മണിക്കൂർ മാത്രം ഉറങ്ങി. ഞാൻ ഒരിക്കലും എന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നില്ല. എന്റെ ഫോൺ സ്വിച്ച് ഓഫ് ആകാതിരിക്കാൻ സൂപ്രണ്ട് എനിക്ക് ഒരു പവർ ബാങ്ക് തന്നു, ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടതായി തോന്നുന്നുവെന്നും എന്റെ കുടുംബം എനിക്ക് ഒരു വധുവിനെ തിരയുകയാണ്.

Exit mobile version