രാത്രി 2 മണിക്ക് 100 ൽ വിളിച്ച് സഹായം ചോദിച്ചു; ഞൊടിയിടയിൽ പാഞ്ഞെത്തിയ പോലീസിനോട് യുവാവ് ചോദിച്ചത് നല്ല തണുത്ത ബിയർ! പൊട്ടി ആദ്യത്തെ അടി കരണത്ത്, പിന്നാലെ കേസ്

dials 100 | Bignewslive

ഹൈദരാബാദ്: അർധരാത്രി കഴിഞ്ഞ് രാത്രി രണ്ട് മണിക്ക് പൊലീസിനെ വിളിച്ച് തണുത്ത ബിയർ ആവശ്യപ്പെട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. യുവാവിന്റെ വിളിയെ തുടർന്ന് പാഞ്ഞെത്തിയ പോലീസ് എത്തിയപ്പോൾ കണ്ടത് കുടിച്ച് ലക്ക് കെട്ട് കിടക്കുന്നതാണ്. പിന്നാലെ തണുത്ത ബിയർ വേണമെന്ന് പറഞ്ഞ നിമിഷം കരണം നോക്കി അടിച്ച ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വരന്‍ മുണ്ടിന് പകരം ഷെര്‍വാണി അണിഞ്ഞു : വിവാഹപ്പന്തലില്‍ സംഘര്‍ഷം

ഹൈദരാബാദിലാണ് സംഭവം. സി. മധു എന്ന യുവാവാണ് 100ൽ വിളിച്ച് നല്ല തണുപ്പുള്ള ബിയർ ആവശ്യപ്പെട്ടത്. മദ്യലഹരിയിലായിരുന്ന യുവാവ് രാത്രി രണ്ട് മണിക്ക് വികാരാബാദ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് ‘അടിയന്തര’ സഹായം ആവശ്യപ്പെട്ടത്.

ഫോണെടുത്ത പൊലീസ് എന്ത് അടിയന്തര സഹായമാണ് വേണ്ടതെന്ന് യുവാവിനോട് ചോദിച്ചു. എന്നാൽ, തന്റെ ആവശ്യം ഫോണിലൂടെ വെളിപ്പെടുത്താനാകില്ലെന്ന് യുവാവ് പറഞ്ഞു. കൺട്രോൾ റൂമിലെ പിസിആർ ഓപ്പറേറ്റർ യുവാവിന്റെ മേൽവിലാസവും വീട്ടുനമ്പരും അടക്കം ശേഖരിക്കുകയും പട്രോളിംഗ് സംഘത്തെ ദൗലത്താബാദിലെ മധുവിന്റെ വീട്ടിലേക്ക് അയക്കുകയുമായിരുന്നു.

വീട്ടിലെത്തി വാതിൽ തുറന്നപ്പോഴായിരുന്നു യുവാവിന്റെ കളിപ്പിക്കൽ മനസിലായത്. ദൗലത്താബാദിലെ വൈൻ ഷോപ്പ് അടച്ചുവെന്നും രണ്ട് തണുത്ത ബിയർ തനിക്കായി വാങ്ങിവരണമെന്നും കോൺസ്റ്റബിൾമാരോട് യുവാവ് ആവശ്യപ്പെടുകയായിരുന്നു.

Exit mobile version