ഡല്‍ഹിയ്ക്ക് പിന്നാലെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി തമിഴ്‌നാട്; ലംഘിച്ചാല്‍ 500 രൂപ പിഴ

ചെന്നൈ: ഡല്‍ഹിയ്ക്ക് പിന്നാലെ വീണ്ടും പൊതുവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി തമിഴ്‌നാട്. മാസ്‌ക് ധരിയ്ക്കാത്തവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണന്‍ പറഞ്ഞു.

മദ്രാസ് ഐഐടിയില്‍ കോവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രണ്ട് ദിവസത്തിനകം ഒരു അധ്യാപകന്‍ ഉള്‍പ്പെടെ 30 പേര്‍ക്കാണ് ഐഐടിയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരെ തരമണിയിലുള്ള ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. സമ്പര്‍ക്കത്തിലുള്ളവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും ക്വാറന്റീനിലാണ്.

രാജ്യത്ത് പ്രത്യേകിച്ച് ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

വ്യാഴാഴ്ച തമിഴ്നാട്ടില്‍ 39 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കേസുകളില്‍ വര്‍ധനവ് വരുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 18000 സാമ്പിളുകളായിരുന്നു നിലവില്‍ പ്രതിദിനം ശേഖരിച്ചിരുന്നത്. ഇത് 25000 ആക്കാനാണ് നിര്‍ദേശം.

Exit mobile version