‘സ്‌നേഹിക്കുന്നവര്‍ ഒരുമിക്കട്ടെ’: വിശാലേ… ഏപ്രില്‍ 26ന് എന്റെ വിവാഹമാണ്, എന്നെ രക്ഷിക്കൂ; സോഷ്യല്‍ ലോകത്ത് വൈറലായി പത്ത് രൂപാ നോട്ടിലെ പ്രേമലേഖനം

മുംബൈ: പത്തുരൂപ നോട്ടില്‍ കുറിച്ചിട്ട പ്രണയലേഖനമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. കല്യാണത്തിന് മുന്‍പ് നമുക്ക് ഒളിച്ചോടണം എന്ന് കാമുകനോട് ആവശ്യപ്പെടുന്നതാണ് കുറിപ്പ്. നോട്ട് കൈമാറിയ കിട്ടിയ വ്യക്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് നോട്ടിലെ പ്രണയലേഖനം വൈറലായത്.

കുസുമം എന്നു പേരായ യുവതിയാണ് കാമുകന്‍ വിശാലിന് പത്തുരൂപ നോട്ടില്‍ കത്തെഴുതിയിരിക്കുന്നത്. വീട്ടുകാര്‍ ഉറപ്പിച്ചിട്ട വിവാഹത്തില്‍ നിന്നും രക്ഷപ്പെടുത്തണമെന്നാണ് കത്തില്‍ യുവതിയുടെ ആവശ്യം.

‘വിശാല്‍, ഏപ്രില്‍ 26ന് എന്റെ വിവാഹം തീരുമാനിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് എന്നെ രക്ഷിക്കൂ. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. ഒരുപാട് സ്‌നേഹത്തോടെ നിന്റെ കുസുമം’ എന്നാണ് യുവതി നോട്ടില്‍ കുറിച്ചിരിക്കുന്നത്.

‘ടിറ്ററിന്റെ ശക്തി അറിയട്ടെ. ഏപ്രില്‍ 26ന് മുന്‍പ് കുസുമത്തിന്റെ ഈ സന്ദേശം വിശാല്‍ അറിയട്ടെ. സ്‌നേഹിക്കുന്ന രണ്ടു മനുഷ്യര്‍ ഒരുമിക്കട്ടെ.’ എന്നും ചിത്രം പങ്കുവച്ചു കൊണ്ടുള്ള കുറിപ്പില്‍ പറയുന്നു.


അതേസമയം തമാശയ്ക്ക് ആരോ ഒപ്പിച്ച പണിയാണിതെന്ന വാദവും ഉയരുന്നുണ്ട്.

Exit mobile version