കാമുകനുമായി പിരിഞ്ഞു; പ്രേമലേഖനങ്ങള്‍ കത്തിക്കുന്നതിനിടെ വീടിന് തീ പിടിച്ചു! രണ്ടര ലക്ഷം രൂപയുടെ നഷ്ടം

ബ്യൂടേയ്ന്‍ ടോര്‍ച്ച് ഉപയോഗിച്ചായിരുന്നു കത്തുകള്‍ കത്തിച്ചത്.

വാഷിംഗ്ടണ്‍: കാമുകനുമായി പിരിഞ്ഞതിനു ശേഷം ലഭിച്ച പ്രണയലേഖനങ്ങള്‍ കത്തിക്കുന്നതിനിടെ വീടിന് തീപിടിച്ചു. അമേരിക്കയിലെ ലിങ്കണ്‍ നഗരത്തിലാണ് വിചിത്ര സംഭവം നടന്നത്. കാമുകനുമായി പിരിഞ്ഞതിനെത്തുടര്‍ന്ന് 19കാരി അപ്പാര്‍ട്ട്‌മെന്റിലിരുന്ന് പഴയ പ്രണയലേഖനങ്ങള്‍ കത്തിച്ചുകളയുകയായിരുന്നു.

ബ്യൂടേയ്ന്‍ ടോര്‍ച്ച് ഉപയോഗിച്ചായിരുന്നു കത്തുകള്‍ കത്തിച്ചത്. ചില കഷ്ണങ്ങള്‍ നിലത്ത് കത്തിതീരാതെ കിടന്നത് ശ്രദ്ധിക്കാതെ അടുത്തുള്ള മുറിയില്‍ പെണ്‍കുട്ടി കിടക്കാന്‍ പോയി. കുറച്ചുസമയം കഴിഞ്ഞപ്പോഴാണ് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

തറയില്‍ കത്താതെ കിടന്ന കടലാസ് കഷ്ണങ്ങളില്‍ നിന്നും ചവിട്ടിയിലേക്ക് തീ പടരുകയായിരുന്നു. ശേഷം വീട്ടിലെ പല വസ്തുക്കളും കത്തി നശിച്ചു. ഒടുവില്‍ അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. ആര്‍ക്കും ജീവഹാനിയില്ലെങ്കിലും ഏകദേശം രണ്ടരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായാണ് വിവരം.

Exit mobile version