ജൂലൈ മുതല്‍ 300 യൂണിറ്റ് വൈദ്യുതി സൗജന്യം: വാക്ക് പാലിച്ച് പഞ്ചാബ് സര്‍ക്കാര്‍

അമൃത്സര്‍: ജൂലൈ 300 യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍. ജൂലൈ 1 മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചാല്‍ ഒരു കുടംബത്തിന് മാസം തോറും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു.

തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പവര്‍ കട്ടില്ലാതെ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കും, മുന്‍ വൈദ്യുതി ബില്‍ എഴുതിത്തള്ളും എന്നിവയായിരുന്നു മറ്റ് വാഗ്ദാനങ്ങള്‍. പഞ്ചാബില്‍ ആം ആദ്മി മികച്ച വിജയമാണ് നേടിയത്. 117 സീറ്റുകളില്‍ 92 സീറ്റുകളാണ് എഎപി നേടിയത്.

Exit mobile version