വളർച്ചയ്ക്ക് സഹായിച്ചു; ഐടി സ്ഥാപനത്തിലെ ജോലിക്കാർക്ക് 10 കോടി മുടക്കി കാറുകൾ; നൂറ് ജീവനക്കാർക്ക് സമ്മാനം നൽകി ഈ കമ്പനി

ചെന്നൈ: ഐടി സ്ഥാപനമായ ‘ഐഡിയാസ് 2 ഐടി’ കമ്പനി ജീവനക്കാർക്ക് നൽകിയ വ്യത്യസ്തമായ സമ്മാനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. കമ്പനിയുടെ വളർച്ചയ്ക്കു സഹായിച്ച ജീവനക്കാർക്ക് കമ്പനിയുടെ ലാഭത്തിൽ നിന്നും 10 കോടിയോളം രൂപ ചെലവഴിച്ച് 100 കാറുകൾ വാങ്ങി നൽകിയിരിക്കുകയാണ് ഉടമകൾ.

ഐഡിയാസ് 2 ഐടി സ്ഥാപകനും ചെയർമാനുമായ മുരളി വിവേകാനന്ദനും ഭാര്യയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗായത്രിയും ചേർന്നാണ് 100 ജീവനക്കാർക്കു മാരുതിയുടെ കാറുകൾ വാങ്ങി സമ്മാനിച്ചത്.

2009ൽ സ്ഥാപിച്ച കമ്പനിക്ക് കഴിഞ്ഞ 4 വർഷത്തിനിടയിൽ വാർഷിക വരുമാനത്തിൽ 56% വർധനയുണ്ടാക്കി. കമ്പനിയെ മുന്നോട്ടു വളരാൻ പ്രാപ്തമാക്കിയ ജീവനക്കാർക്ക് അവർ വഴി ലഭിച്ച സമ്പത്ത് തന്നെയാണ് പങ്കിട്ടുനൽകുന്നതെന്നും ഗായത്രി പറഞ്ഞു.

ALSO READ- വിഷുവിന് മുന്നോടിയായി മുപ്പതിനായിരം പേർക്ക് വിഷുകൈനീട്ടം നൽകി സുരേഷ് ഗോപി; തൃശ്ശൂർ ജില്ലയിൽ നാലുദിവസം കൊണ്ട് പൂർത്തിയാക്കി

വിവിധ ശ്രേണിയിലുള്ള ജീവനക്കാർക്കായി 12 ലക്ഷം രൂപ വരെ വിലയുള്ള കാറുകളാണു നൽകിയത്. ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ളവയുമായി ചേർന്നാണ് ഐഡിയാസ്2ഐടി കമ്പനിയുടെ പ്രവർത്തനം.

Exit mobile version