തടവുകാർക്ക് ഇനി മനഃശാന്തി കിട്ടും: ഉത്തർപ്രദേശിലെ ജയിലുകളിൽ ഗായത്രി, മൃത്യുഞ്ജയ മന്ത്രങ്ങൾ കേൾപ്പിക്കും!

'Gayatri Mantra' | Bignews live

ലക്നൗ: ഉത്തർപ്രദേശിലെ ജയിലുകളിൽ ഇനി മുതൽമൃത്യുഞ്ജയ മന്ത്രവും, ഗായത്രി മന്ത്രവും കേൾപ്പിക്കും. ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് മനഃശാന്തി നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ പുതിയ പദ്ധതി. മഹാമൃത്യുഞ്ജയ മന്ത്രവും, ഗായത്രി മന്ത്രത്തിന്റെ ധ്വനികളുമാണ് ജയിലുകളിൽ ഇനി കേൾപ്പിക്കുക. തടവുകാരുടെ മനഃശാന്തിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജയിൽ വകുപ്പ് പറയുന്നു.

ഇത് സംബന്ധിച്ച ഉത്തരവ്, സംസ്ഥാന ജയിൽ മന്ത്രി ധരംവീർ പ്രജാപതി പുറത്തിറക്കി. നേരത്തെ ജയിലുകളിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകളും വസ്തുക്കളുമെല്ലാം നിരോധിച്ച് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. പിഴയടക്കാത്തതിനാൽ ഏറെ നാളായി തടവിൽ കഴിയുന്ന135 തടവുകാരെബുധനാഴ്ച രാവിലെ സംസ്ഥാനത്തെ വിവിധ ജയിലുകളിൽവിട്ടയച്ചിരുന്നു.

ഇടുക്കിയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിലെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; മൂന്നു പേർക്ക് പരിക്ക്!

ജയിൽ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് ടോൾ ഫ്രീ നമ്പർ നൽകുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജയിൽ സഹമന്ത്രി ധർമ്മവീർ പ്രജാപതി പറഞ്ഞു.ഓഫ്ലൈൻ സംവിധാനത്തിന് പകരം ജയിലിൽ തടവുകാരെ കാണാനുള്ള ഓൺലൈൻ സംവിധാനവും ഒരുക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

Exit mobile version