പാര്‍ട്ടി അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്: 40 ലക്ഷം കടന്ന് തെലങ്കാന കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ്; രേവന്ത് റെഡ്ഢിയുടെ ആശയങ്ങള്‍ സൂപ്പര്‍ ഹിറ്റ്

തെലങ്കാന: രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് ജനപിന്തുണയേറുന്നു, പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സാണ് രേവന്ത് റെഡ്ഢി പ്രഖ്യാപിച്ചിരിക്കുന്നത്.

കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പ് എടുത്താല്‍ രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന രേവന്തിന്റെ പ്രഖ്യാപനം. ഇതിനോടകം 40 ലക്ഷത്തോളം പേര്‍ പാര്‍ട്ടിയില്‍ അംഗത്വം എടുത്തുവെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു.

പാര്‍ട്ടിയിലെ അംഗങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ പാര്‍ട്ടി സഹായവുമായി ഉണ്ടാകണം എന്ന രേവന്തിന്റെ ചിന്തയാണ് ഈ നീക്കത്തിന് പിന്നില്‍. ഓരോ അംഗത്തിനും രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പാര്‍ട്ടി സൗജന്യമായി നല്‍കും. പ്രീമിയം അടയ്ക്കാനുള്ള തുക പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവരുടെ സംഭാവനകളില്‍ നിന്നും കണ്ടെത്തും. മുന്‍പ് കെസിആറിന്റെ ടിആര്‍എസ് ഈ ആശയം വിജയകരമായി നടപ്പാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും പാര്‍ട്ടി അംഗങ്ങള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്നത്. കെസിആര്‍ തകര്‍ത്ത തെലങ്കാന കോണ്‍ഗ്രസിനെ ശക്തമായി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് രേവന്ത് റെഡ്ഢി. ജനങ്ങളെ കൂട്ടാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്.

Exit mobile version