ഒറ്റ ഉടൽ; രണ്ട് ഹൃദയവും 4 കൈകളും ഒരു കരളും! പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണുകെട്ടി കന്നിവോട്ട് രേഖപ്പെടുത്തി ഈ സയാമീസ് ഇരട്ടകൾ

Conjoined twins | Bignewslive

ചണ്ഡിഗഡ്; ഉടൽ ചേർന്ന നിലയിൽ ജനിച്ചു വീണ ഇരട്ടകൾക്ക് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് വോട്ട്. പോളിങ് ബൂത്തിൽ വോട്ടിങ്ങിലെ സ്വകാര്യത ഉറപ്പാക്കാൻ പ്രത്യേക കണ്ണട ധരിച്ചാണ് ഇരട്ടകളായ സോഹ്നയും മോഹ്നയും തങ്ങളുടെ കന്നി വോട്ട് രേഖപ്പെടുത്തിയത്. ഒരാൾ വോട്ടു ചെയ്യുന്നത് മറ്റൊരാൾ കാണാത്ത വിധമായിരുന്നു കണ്ണടയുടെ ക്രമീകരണം ചെയ്തത്.

അമൃത്‌സറിലെ ,മനവാൾ സ്വദേശികളായ സോഹൻ സിങ്ങിനും മോഹൻ സിങ്ങിനും വെവ്വേറെ വോട്ടർ തിരിച്ചറിയൽ കാർഡ് നൽകാൻ തെര‍ഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഉടൽ ചേർന്ന നിലയിൽ ഇരട്ടകൾ ജനിച്ച ഉടനെ മാതാപിതാക്കൾ ഉപേക്ഷിച്ചു പോയി.

‘ഉപദ്രവിക്കരുത്, ഇത് ഞങ്ങളുടെ പൊന്നുമോളാണ്, കുഞ്ഞ് വെളുത്തിരുന്നാൽ ഞങ്ങളുടേതല്ലാതാകുമോ’ മാതൃത്വം തെളിയിക്കാൻ നാടോടി സ്ത്രീ പോലീസിനോട് കെഞ്ചിയത് ഇങ്ങനെ

പിന്നീട് ഇവർ അമൃത്‌സറിലാണ് വളർന്നത്. ഐടിഐ പൂർത്തിയാക്കിയ ഇരുവർക്കും ഈയിടെ സംസ്ഥാന സർക്കാർ പവർ കോർപറേഷനിൽ ജോലിയും നൽകി. 18 വയസുള്ള സൊഹ്ന ഡിസംബര്‍ 20 മുതലാണ് ജോലിയില്‍ പ്രവേശിച്ചത്. സൊഹ്നയ്‌ക്കൊപ്പം മൊഹ്നയും സഹായിയായി കമ്പനിയിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുകയാണ് ഇപ്പോള്‍. ഇരുവര്‍ക്കും മേഖലയില്‍ നേരത്തെ മുന്‍പരിചയമുണ്ടായിരുന്നതായി കമ്പനി അധികൃതര്‍ പറയുന്നു.

2003 ജൂണ്‍ 14ന് ന്യൂഡല്‍ഹിയിലാണ് ഇരുവരും ജനിച്ചത്. രണ്ട് പേര്‍ക്കും ഹൃദയം, കൈകള്‍, വൃക്ക, നട്ടെല്ല് എന്നിവ വെവ്വേറെയുണ്ട്. എന്നാല്‍, കരള്‍, പിത്താശയം, കാലുകള്‍ എന്നിവ ഒരുമിച്ചാണ്. ആയതിനാല്‍ ഇരുവരെയും വേര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് മാരകമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യതയെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നു.

Exit mobile version