നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് മുതൽ സാധാരണ നിലയിലേയ്ക്ക്

തിരുവനന്തപുരം: നീണ്ട 23 മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്. സ്‌കൂളുകൾ പൂർണമായും തുറക്കാനുള്ള തീരുമാനത്തെ തുടർന്ന് 47 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്‌കൂളുകളിലെത്തുന്നത്.

കൊവിഡ് 19 തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകൾ സമ്പൂർണ തോതിൽ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാകും സ്‌കൂളുകളുടെ പ്രവർത്തനം. സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകൾക്കും ഐസിഎസ്ഇ സ്‌കൂളുകൾക്കും സർക്കാർ തീരുമാനങ്ങൾ ബാധകമാണ്.

യൂണിഫോമും ഹാജറും നിർബന്ധമല്ല.സ്‌കൂളുകളിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ഓൺലൈൻ പഠനം തുടരും. ഒന്ന് മുതൽ 9ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാർച്ച് വരെ ക്ലാസുകളുണ്ടാകും. ഏപ്രിലിലായിരിക്കും വാർഷിക പരീക്ഷ.

Exit mobile version