ഹല്‍ദി ആഘോഷം കാണാന്‍ തടിച്ചുകൂടി: ഭാരം താങ്ങാനാവാതെ ഇരുമ്പ് ഗ്രില്‍ പൊട്ടി വീണു, കിണറ്റില്‍ വീണ് 13 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

ലഖ്നൗ: വിവാഹ ആഘോഷത്തിനിടെ ഉത്തര്‍പ്രദേശില്‍ കിണറ്റില്‍ വീണ് 13 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ച 11 പേരും സ്ത്രീകളാണ്. ഹല്‍ദി ആഘോഷ ചടങ്ങുകള്‍ കാണാനിരുന്നവരാണ് മരണപ്പെട്ടത്. ഉത്തര്‍പ്രദേശിലെ നെബുവ നൗരംഗിയ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.

ചടങ്ങുകള്‍ കാണാന്‍ കിണറിന്മേലിരുന്നവര്‍ സ്ലാബ് തകര്‍ന്ന് കിണറിനുള്ളില്‍ വീഴുകയായിരുന്നു. ഭാരം താങ്ങാനാവാതെ കിണറിന് മുകളിലുള്ള ഇരുമ്പ് ഗ്രില്‍ പൊട്ടി വീഴുകയായിരുന്നു. 15 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടുക്കം രേഖപ്പെടുത്തി.

സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടുത്തദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്താനും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കുമെന്ന് ഖുഷി നഗര്‍ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.

Exit mobile version