കാശ്മീരി സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് പിന്തുണ നൽകാം; ഹ്യുണ്ടായ് പാകിസ്താന്റെ പോസ്റ്റിന് നേരെ രാജ്യത്ത് വ്യാപക പ്രതിഷേധം

ന്യൂഡൽഹി: ഹ്യുണ്ടായ് കമ്പനിയുടെ പാകിസ്താനിലെ സോഷ്യൽമീഡിയ പേജിൽ കാശ്മീരിന് അനുകൂലമായ പോസ്റ്റ് വന്നതിന് പിന്നാലെ ഇന്ത്യയിൽ വ്യാപകപ്രതിഷേധം. പാകിസ്താന് അനുകൂലമായി വന്ന പോസ്റ്റിൽ ‘നമുക്ക് നമ്മുടെ കാശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ ഓർക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ അവർക്ക് പിന്തുണ നൽകി നിൽക്കാം’ എന്നാണ് പറയുന്നത്.

പോസ്റ്റിൽ കാശ്മീരിന്റെ ചിത്രവും ഒപ്പം ഹ്യുണ്ടായ് പാകിസ്താൻ, കാശ്മീർ ഐക്യദാർഢ്യ ദിനം എന്നിങ്ങനെ രണ്ട് ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്. ദാൽ തടാകത്തിൽ നിന്നുള്ള ഒരു ബോട്ടിന്റെ ചിത്രവും ദേശീയ അതിർത്തിയിലുള്ളത് പോലെ ‘കാശ്മീർ’ എന്ന വാചകവും മുള്ളുകമ്പി കൊണ്ട് ഘടിപ്പിച്ചതായിരുന്നു ട്വീറ്റ്.

ഫെബ്രുവരി 5ന് കാശ്മീർ ഐക്യദാർഢ്യ ദിനത്തിലാണ്, ഇന്ത്യയുടെ അവിഭാജ്യഘടകമായ പ്രദേശം വേർപെടുത്താൻ ശ്രമിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

ALSO READ- പലതവണ പാമ്പ് കടിയേറ്റെങ്കിലും ഇത്തവണ മരിക്കുമെന്ന് കരുതി; പാവപ്പെട്ടവർ വിളിച്ചാൽ പാമ്പ് പിടിക്കാൻ പോകുമെന്ന് വാവ സുരേഷ്; വീട് നൽകുമെന്ന് വ്യവസായി

എന്നാൽ അധികം താമസിയാതെ, പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഉയർന്നതിനെ തുടർന്ന് ബോയ്കോട്ട് ഹ്യുണ്ടായ് (#BoycottHyundai) എന്ന ഹാഷ് ടാഗ് ക്യാംപെയിൻ ട്രെൻഡുകളിലൊന്നായി മാറി. ഇതേതുടർന്ന് ഹ്യുണ്ടായ് പാകിസ്താൻ, സോഷ്യൽ മീഡിയയിൽ നിന്നും പോസ്റ്റ് പിൻവലിച്ചിരുന്നു.

Exit mobile version