ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് 42 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കമ്മിറ്റി യോഗത്തിന് മുന്നോടിയായി തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് കെട്ടിടം പൂര്‍ണമായും അണുവിമുക്തമാക്കി.

രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും ശുചീകരണ തൊഴിലാളികളാണ്. ഇവരോട് ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. വലിയ യോഗങ്ങള്‍ക്ക് മുമ്പ് കോവിഡ് ടെസ്റ്റിംഗ് നടത്തണമെന്ന ബിജെപിയുടെ പുതിയ പ്രോട്ടോക്കോളിനെത്തുടര്‍ന്നായിരുന്നു പരിശോധന. പ്രധാന കാര്യങ്ങളുമായ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമാണ് നിലവില്‍ ആസ്ഥാനത്ത് വരുന്നത്.

Also read : ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ ഹീറോ : കംബോഡിയയുടെ ‘രക്ഷകന്‍’ മഗാവ വിടപറഞ്ഞു

തിങ്കളാഴ്ച പാര്‍ട്ടി നേതാവ് ജെപി നഡ്ഡ, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തര ഉപമന്ത്രി അജയ് ഭട്ട് തുടങ്ങിയവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Exit mobile version