ജനനത്തോടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു; പ്രതിസന്ധികളോട് പടവെട്ടി സയാമീസ് ഇരട്ടകള്‍ നേടിയത് സര്‍ക്കാര്‍ ജോലി, അഭിനന്ദന പ്രവാഹം

twins Sohna-Mohna | Bignewslive

ന്യൂഡല്‍ഹി: ജനനത്തോടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നേരിട്ട പ്രതിസന്ധികളെ തരണം ചെയ്ത് സര്‍ക്കാര്‍ ജോലി സ്വന്തമാക്കി സയാമീസ് ഇരട്ടകള്‍. അമൃത്സര്‍ സ്വദേശികളായ സൊഹ്ന, മൊഹ്ന എന്നീ സയാമീസ് ഇരട്ട സഹോദരങ്ങളാണ് പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ ജോലി സ്വന്തമാക്കിയത്.

18 വയസുള്ള സൊഹ്ന ഡിസംബര്‍ 20 മുതലാണ് ജോലിയില്‍ പ്രവേശിച്ചത്. സൊഹ്നയ്‌ക്കൊപ്പം മൊഹ്നയും സഹായിയായി കമ്പനിയിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുകയാണ് ഇപ്പോള്‍. ഇരുവര്‍ക്കും മേഖലയില്‍ നേരത്തെ മുന്‍പരിചയമുണ്ടായിരുന്നതായി കമ്പനി അധികൃതര്‍ പറയുന്നു.

ബംഗ്ലാദേശില്‍ ബോട്ടിന് തീപിടിച്ച് 32 മരണം

കമ്പനിയില്‍ ജോലി ചെയ്യാന്‍ അവസരം ലഭ്യമാക്കിയതില്‍ പഞ്ചാബ് സര്‍ക്കാരിന് ഇരുവരും നന്ദി രേഖപ്പെടുത്തി. 2003 ജൂണ്‍ 14ന് ന്യൂഡല്‍ഹിയിലാണ് ഇരുവരും ജനിച്ചത്. രണ്ട് പേര്‍ക്കും ഹൃദയം, കൈകള്‍, വൃക്ക, നട്ടെല്ല് എന്നിവ വെവ്വേറെയുണ്ട്.

എന്നാല്‍, കരള്‍, പിത്താശയം, കാലുകള്‍ എന്നിവ ഒരുമിച്ചാണ്. ആയതിനാല്‍ ഇരുവരെയും വേര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് മാരകമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യതയെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നു.

Exit mobile version