അപകടത്തില്‍പ്പെട്ടയാളെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് ട്രാഫിക് പോലീസ്: സുഹൃത്തിന്റെ ജീവന്‍ രക്ഷിച്ചതിന് നന്ദിയറിയിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ: സുഹൃത്തിന്റെ ജീവന്‍ രക്ഷിച്ച ട്രാഫിക് പോലീസിന് നേരില്‍ കണ്ട് നന്ദിയറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സുരേഷ് ദുംസേ എന്ന പോലീസുകാരനെ പ്രശംസിച്ചാണ് സച്ചിന്‍ രംഗത്തെത്തിയത്. അപകടത്തില്‍പ്പെട്ട സുഹൃത്ത് സുഖം പ്രാപിച്ച് വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡില്‍ അപകടത്തില്‍പ്പെട്ട സുഹൃത്തിനെ സുരേഷ് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. ഓട്ടോയില്‍ കയറ്റിയാണ് അപകടത്തില്‍പ്പെട്ട യുവതിയെ പോലീസുകാരന്‍ ആശുപത്രിയില്‍ എത്തിച്ചത്. നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ടെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥന്‍ ഓട്ടോ
യാത്രയില്‍ കൂടുതല്‍ പരുക്കേല്‍ക്കാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു.


ഇങ്ങനെയുള്ളവര്‍ നമുക്ക് ചുറ്റുമുണ്ടെന്ന സന്തോഷവും സച്ചിന്‍ പങ്കിട്ടു. ഉദ്യോഗസ്ഥനെ നേരില്‍ ചെന്ന് കണ്ട് കടപ്പാട് അറിയിക്കുകയും ചെയ്തു. സച്ചിനെ പോലെ ഒരാള്‍ നേരിട്ടെത്തി അഭിനന്ദിച്ചതിന്റെ സന്തോഷം ഉണ്ടെങ്കിലും തന്റെ ജോലിയാണ് ചെയ്തതെന്ന് നിലപാടിലാണ് സുരേഷ്.

Exit mobile version