ഗോവയിൽ ബിയറിന് വൻ വിലക്കുറവ്, ജനപ്രിയ ബ്രാന്റിന് 60 രൂപ മാത്രം

പനാജി: പച്ചക്കറി വിലയും പെട്രോൾ വിലയും കുതിച്ച് ഉയരുമ്പോൾ ഗോവയിൽ ഒരു കിലോ തക്കാളിയേക്കാൾ, ഒരു ലിറ്റർ പെട്രോളിനേക്കാൾ വിലക്കുറവാണ് ഒരു ബിയറിന്. ഗോവയിൽ, ജനപ്രിയ ഗോവ കിംഗ്സ് പിൽസ്നർ 60 രൂപയ്ക്ക് വിൽക്കുന്നത്. അതേസമയം ഒരു കിലോഗ്രാം തക്കാളി പെട്രോളുമായി മത്സരിക്കുകയാണ്. ഏകദേശം 100 രൂപയാണ് തക്കാളിയുടെ വിലയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഒരു കിലോ തക്കാളിയേക്കാൾ വിലക്കുറവുള്ളത് നാടൻ ബിയറുകൾക്ക് മാത്രമല്ല. ഒരു കുപ്പിക്ക് 85 രൂപ നിരക്കിൽ 750 മില്ലി കിംഗ്ഫിഷർ അല്ലെങ്കിൽ ട്യൂബോർഗ് പോലും ലഭിക്കും. പെട്രോൾ ലിറ്ററിന് 96 രൂപയും ഡീസൽ ലിറ്ററിന് 87 രൂപയുമായി ചില്ലറവിൽപ്പന നടത്തുന്നതോടെ സംസ്ഥാനത്ത് ഇന്ധനവിലയും ഉയർന്ന നിലയിലാണ്.

Exit mobile version