ഒമിക്രോണ്‍ രോഗമുക്തനായ ഡോക്ടര്‍ വീണ്ടും കോവിഡ് പോസിറ്റീവ്

ബെംഗളുരു : രാജ്യത്താദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്ടര്‍ക്ക് രോഗമുക്തിക്ക് ശേഷം വീണ്ടും കോവിഡ്. നാല്പത്തിയാറുകാരനായ ഇദ്ദേഹവും ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമാണ് രാജ്യത്താദ്യം ഒമിക്രോണ്‍ ബാധിച്ച വ്യക്തികള്‍. ദക്ഷിണാഫ്രിക്കന്‍ സ്വദേശി ക്വാറന്റീന് ശേഷം ദുബായിലേക്ക് പോയിരുന്നു.

ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ഭേദമായതിന് ശേഷം വീണ്ടും കോവിഡ് ബാധിച്ചുവെന്ന വാര്‍ത്ത ശരിയാണെന്ന് ബെംഗളുരു മഹാനഗര പാലികെ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‌ രോഗലക്ഷണമൊന്നുമില്ലെന്നും ഐസലേഷനില്‍ കഴിയുകയാണെന്നുമാണ് വിവരം. കോവിഡ് പോസിറ്റീവാകുന്നതിന് മുമ്പ് ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ 28ാമത് വാര്‍ഷിക സമ്മേളനത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. സമ്മേളനത്തിനെത്തിയ അറുപതോളം വരുന്ന മറ്റ് ആളുകളുടെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ അധികൃതര്‍.

Also read : മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശ് സ്‌കൂളില്‍ ആക്രമണം

അതേസമയം ക്വാന്റീന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് അധികൃതരെ അറിയിക്കാതെ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഗുജറാത്ത് സ്വദേശിയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

Exit mobile version