കോവാക്‌സിന് ഫലപ്രാപ്തി 50 ശതമാനം മാത്രമെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് കോവിഡിനെതിരെ 50 ശതമാനം ഫലപ്രാപ്തിയേ ഉള്ളൂവെന്ന് രാജ്യാന്തര പ്രസിദ്ധീകരണമായ ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവും രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്ര വ്യാപനവുമാകാം വാക്‌സീന്റെ ഫലപ്രാപ്തി കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ നടത്തിയ സര്‍വേ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് രോഗലക്ഷണങ്ങളുള്ളവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവരുമടക്കം സര്‍വേയില്‍ പങ്കെടുത്തിരുന്നു. ഈ മാസം ആദ്യം പുറത്തുവിട്ട ലാന്‍സെറ്റിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ കോവാക്‌സിന് 77 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ അന്തിമ പഠനം പൂര്‍ത്തിയായതോടെയാണ് ഫലപ്രാപ്തി കുറവാണെന്ന കണ്ടെത്തല്‍.

അടിയന്തര ഉപയോഗത്തിനായി കോവാക്‌സിന് ഈ മാസം തുടക്കത്തില്‍ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരുന്നു.

Exit mobile version