കോവാക്‌സിനെ അംഗീകരിച്ച് യുകെ : 22 മുതല്‍ ക്വാറന്റീനില്ല

ലണ്ടന്‍ : കോവാക്‌സിനെ അംഗീകൃത വാക്‌സിനുകളുടെ പട്ടികയിലുള്‍പ്പെടുത്തി യുകെ. കോവാക്‌സിന്‍ എടുത്തവര്‍ക്ക് നവംബര്‍ 22 മുതല്‍ യുകെയില്‍ പ്രവേശിക്കുന്നതിന് ക്വാറന്റീന്‍ വേണ്ടി വരില്ല.

അംഗീകാരം നല്‍കിയ വാക്‌സിനുകളുടെ പട്ടികയില്‍ കോവാക്‌സിനും ഉള്‍പ്പെടുത്തുമെന്ന് യുകെ സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. നവംബര്‍ 22 മുതല്‍ കോവാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് യുകെയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യയില്‍ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ അലക്‌സ് എല്ലിസ് ട്വിറ്ററിലും പ്രതികരിച്ചിട്ടുണ്ട്.

കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് യുകെയുടെ നടപടി. ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്‌സിന്‍ 70 ശതമാനം ഫലപ്രദമാണെന്ന് സംഘടന അറിയിച്ചിരുന്നു.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരില്‍ കുത്തിവയ്ക്കുന്ന രണ്ടാമത്തെ വാക്‌സീന്‍ ആണ് കോവാക്‌സിന്‍.

കോവിഷീല്‍ഡിന് യുകെ കഴിഞ്ഞ മാസം തന്നെ അംഗീകാരം നല്‍കിയിരുന്നു. കോവാക്‌സിന്‍ കൂടാതെ ചൈനയുടെ സിനോവാക്, സിനോഫാം വാക്‌സീനുകള്‍ക്കും യുകെ അംഗീകാരം നല്‍കിയിട്ടുണ്ട്.

Exit mobile version