കോവാക്‌സിനെയും കോവിഷീല്‍ഡിനെയും അംഗീകൃത വാക്‌സീനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ന്യൂസിലന്‍ഡ്

വെല്ലിംഗ്ടണ്‍ : ഇന്ത്യയുടെ കോവാക്‌സിനെയും കോവിഷീല്‍ഡിനെയും അംഗീകൃത വാക്‌സീനുകളുടെ പട്ടികയിലുള്‍പ്പെടുത്തി ന്യൂസിലന്‍ഡ്. രണ്ട് വാക്‌സീനുകളിലേതെങ്കിലും ഒന്നിന്റെ രണ്ട് ഡോസും എടുത്തവര്‍ക്ക് ന്യൂസിലന്‍ഡിലേക്ക് പ്രവേശിക്കാം.

ഇന്ത്യയുടെ ന്യൂസിലന്‍ഡ് ഹൈക്കമ്മിഷണര്‍ മക്തേശ് പര്‍ദേശിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റൈനും ന്യൂസിലന്‍ഡ് ഒഴിവാക്കിയിട്ടുണ്ട്. ന്യൂസിലന്‍ഡിന്റെ അയല്‍രാജ്യമായ ഓസ്‌ട്രേലിയയും കോവാക്‌സിനും കോവിഷീല്‍ഡിനും നേരത്തേ തന്നെ അനുമതി നല്‍കിയിരുന്നു.

നിലവില്‍ 96 രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് സംയുക്ത വാക്‌സീനേഷന്‍ സര്‍ട്ടിഫിക്കറ്റുള്ളത്.രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ച വിദേശ യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ഇന്ത്യ നേരത്തേ തന്നെ ഒഴിവാക്കിയിരുന്നു.

Exit mobile version