ഇന്ധനനികുതി കുറച്ച് രാജസ്ഥാനും : ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ജയ്പൂര്‍ : പെട്രോള്‍, ഡീസല്‍ മൂല്യവര്‍ധിത നികുതി കുറച്ച് രാജസ്ഥാനും. പെട്രോള്‍ ലിറ്ററിന് 4 രൂപയും, ഡീസലിന് 5 രൂപയുമാണ് കുറച്ചത്. ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

കേന്ദ്രം ഇന്ധന വില കുറച്ചതിനെത്തുടര്‍ന്ന് സംസ്ഥാനങ്ങളും മൂല്യവര്‍ധിത നികുതി കുറച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.നേരത്തേ ഇന്ധനവില കുറയ്ക്കില്ലെന്ന നിലപാടിലായിരുന്നു രാജസ്ഥാന്‍. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ നികുതി കുറച്ച പശ്ചാത്തലത്തില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം തുടര്‍ന്നതോടെയാണ് തീരുമാനത്തിലേക്ക് രാജസ്ഥാന്‍ മാറുന്നത്.

അതേസമയം ഇന്ധന നികുതിയില്‍ വരുത്തിയ കുറവ് രാജസ്ഥാന് വര്‍ഷം 3800 കോടി രൂപയുടെ വരുമാനം നഷ്ടം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെന്നും പുതുക്കിയ വില ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version