മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍ : 26 നക്‌സലുകളെ വധിച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ നക്‌സല്‍ വിരുദ്ധ യൂണിറ്റുമായി നടന്ന ഏറ്റുമുട്ടലില്‍ 26 നക്‌സലുകള്‍ കൊല്ലപ്പെട്ടു. ഗച്ച്‌റോളിയിലെ ഗ്യാരഹ്ബട്ടി വനത്തിലാണ് ഏറ്റുമുട്ടല്‍ നടത്തിയത്.

സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റതായി ഗച്ച്‌റോളി എസ്പി അറിയിച്ചു. തിരച്ചിലിനിടെ നക്‌സലുകള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പരിക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്ത് നാഗ്പൂരിലെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ നക്‌സല്‍ സംഘത്തിന്റെ തലവനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

Exit mobile version