ബിജെപിയും കോണ്‍ഗ്രസും ഇനി വേണ്ട, പുതിയ മുന്നണി ലക്ഷ്യം; മമത ബാനര്‍ജിയുമായി കെ ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തും

കൊല്‍ക്കത്ത: ബിജെപി വിരുദ്ധ, കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയെന്ന ലക്ഷവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇന്ന് കൊല്‍ക്കത്തയിലേക്ക്. നാല് ദിവസത്തെ യാത്രയാണ് റാവു നടത്തുന്നത്. അതേസമയം ഇന്ന് കൊല്‍കത്തിലെത്തുന്ന മന്ത്രി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. ഫെഡറല്‍ മുന്നണി രൂപീകരണ ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച. മാത്രമല്ല നാലു ദിവസത്തെ യാത്രയില്‍ കെ ചന്ദ്രശേഖര റാവു വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായുള്ള ചര്‍ച്ച നടത്തും.

ഇന്നലെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും റാവുവും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ അഖിലേഷ് യാദവിനെയും മായാവതിയെയും കാണാനാണ് റാവുവിന്റെ തീരുമാനം. തെലങ്കാനയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ ശേഷമാണ് ചന്ദ്രശേഖര റാവു ഫെഡറല്‍ മുന്നണിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ തകര്‍ക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

എന്നാല്‍ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിന് നിലവില്‍ അത്ര സുഖകരമല്ല ഭരണം. മാത്രമല്ല വിശാല സഖ്യം രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ടെങ്കിലും അതിലെ വിള്ളലുകള്‍ പുറത്തേക്ക് പ്രകടമാണ്. എന്നാല്‍ നേരത്തെ ഉണ്ടായ വിജയത്തിന് പിന്നാലെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയുടെ പേര് പ്രഖ്യാപിച്ച ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെതിരെ മമത ബാനര്‍ജിയും അഖിലേഷ് യാദവുവും രംഗത്തെത്തിയിരുന്നു.

Exit mobile version