ഭോപ്പാലില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തം; നാല് നവജാത ശിശുക്കള്‍ വെന്തുമരിച്ചു

Hospital Fire | Bignewslive

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ നാല് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. കമല നെഹ്റു കുട്ടികളുടെ ആശുപത്രിയുടെ മൂന്നാം നിലയില്‍ നവജാതശിശുക്കള്‍ക്കു വേണ്ടിയുള്ള പ്രത്യേക കെയര്‍ യൂണിറ്റിലാണ് അഗ്നിബാധയുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന രംഗത്തെത്തി തീ അണച്ചെങ്കിലും നാലു കുട്ടികളെ രക്ഷപ്പെടുത്താനായില്ല. മറ്റു കുട്ടികളെ സുരക്ഷിതമായ ഇടങ്ങിലേക്കു മാറ്റി.

കുഞ്ഞുങ്ങളെയും വാരിയെടുത്ത് മാതാപിതാക്കള്‍ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചു.

Exit mobile version