ഞായറാഴ്ചയും വിലവർധനയ്ക്ക് അവധിയില്ല; രാജ്യത്ത് ഇന്ധനവില 121 കടന്ന് കുതിക്കുന്നു

oil price

ന്യൂഡൽഹി: തുടർച്ചയായി ഞായറാഴ്ചയും വിലവർധിച്ചതോടെ രാജ്യത്ത് 121 രൂപ കടന്ന് ഇന്ധനവില കുതിക്കുന്നു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ, ഒരു മാസത്തിനിടെ പെട്രോളിന് 7 രൂപ 92 പൈസയും ഡീസലിന് 8 രൂപ 95 പൈസയും കൂടി. ആഗോള എണ്ണവിലയും കുതിക്കുകയാണ്.

അതേസമയം, അന്താരാഷ്ട്ര എണ്ണവില ബാരലിന് 100 ഡോളർ കടക്കുമെന്നാണ് സൂചന. ഏഴ് വർഷത്തെ ഉയർന്ന നിലയിലാണ് ആഗോള എണ്ണവില.

വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ഇതുവരെ നടപടികൾ എടുത്തിട്ടില്ല.

വില കുറയാൻ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നുണ്ട്. ഇന്ധനവില ഉയർന്നതോടെ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്.

Exit mobile version