പ്രധാനമന്ത്രിപദം നന്മ ചെയ്യാനുള്ള വഴി മാത്രം: വിമര്‍ശകരെ മിസ് ചെയ്യുകയാണെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിപദം തനിയ്ക്ക് നന്മ ചെയ്യാനുള്ള വഴിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചിലര്‍ക്ക് പ്രധാനമന്ത്രിപദവും മുഖ്യമന്ത്രിപദവും വലിയ അധികാര കേന്ദ്രങ്ങളായിരിക്കും. എന്നാല്‍, തനിക്ക് അത് നന്മ ചെയ്യാനുള്ള വഴി മാത്രമാണെന്ന് ഓപ്പണ്‍ മാഗസിനോട് മോഡി പ്രതികരിച്ചു.

അതേസമയം വിമര്‍ശനങ്ങള്‍ക്ക് താന്‍ വലിയ പ്രാധാന്യം കൊടുക്കാറുണ്ടെന്നും മോഡി പറഞ്ഞു. ഗൗരവകരമായ വിമര്‍ശനം ഇപ്പോള്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘വിമര്‍ശനം ഉന്നയിക്കുന്നതിന് കഠിനാധ്വാനവും ഗവേഷണവും ആവശ്യമാണ്.

ആളുകളെല്ലാം ആരോപണം മാത്രമാണ് ഉന്നയിക്കുന്നത്,’ മോഡി കൂട്ടിച്ചേര്‍ത്തു.
വിമര്‍ശനം ഉന്നയിക്കാന്‍ അവര്‍ക്ക് സമയമില്ലായിരിക്കാമെന്നും ഇതിനാല്‍ താന്‍ വിമര്‍ശകരെ മിസ് ചെയ്യുകയാണെന്നും മോഡി പറഞ്ഞു.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ് താന്‍ രാഷ്ട്രീയത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജോലികളെ കൃത്യമായി വിലയിരുത്തുന്നയാള്‍ക്ക് അതിനെ കുറിച്ച് ആക്ഷേപമുണ്ടാവില്ല. അധികാരത്തിന്റെ ലോകത്ത് നിന്ന് എപ്പോഴും മാറി നടക്കാനാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version