യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് നടി കങ്കണ റണാവത്ത്; താരത്തിന് അയോധ്യയിലേയ്ക്ക് ക്ഷണം

Kangana Ranaut | Bignewslive

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യനാഥിനെ സന്ദര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. കൂടിക്കാഴ്ച ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു. ഉത്തര്‍പ്രദേശില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നന്ദിയറിയിക്കാനാണ് താരം എത്തിയത്.

സന്ദര്‍ശനത്തിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. കങ്കണയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് ക്ഷണിച്ചു. ശ്രീരാമന്റെ അനുഗ്രഹം തേടാനും നിര്‍ദേശം നല്‍കി. രാമചന്ദ്രനെ പോലെയുള്ള സന്ന്യാസി രാജാവ് നീണാള്‍ വാഴട്ടെയെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും കങ്കണ മറുപടി നല്‍കി. സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുക.

Exit mobile version