യുവാവ് തട്ടിക്കൊണ്ടുപോയ 5 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി

പൊള്ളാച്ചി: പൊള്ളാച്ചി ആനമലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 5 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി. ആനമല സ്റ്റേഷന്‍ പരിധിയിലെ വീട്ടിലാണ് പ്രത്യേക അന്വേഷണസംഘം കുഞ്ഞിനെ കണ്ടെത്തിയത്.

ആശ്രമത്തില്‍ നിന്ന് കിട്ടിയതെന്നുപറഞ്ഞാണ് യുവാക്കള്‍ കുഞ്ഞിനെ ഏല്‍പ്പിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. തട്ടിയെടുത്തവര്‍ കുഞ്ഞിനെ വിറ്റതാണോയെന്ന് പോലീസ് അന്വേഷിക്കുന്നു.

ചൊവ്വാഴ്ച വൈകീട്ടാണ് മൈസൂര്‍ ഗോത്ര ദമ്പതികളുടെ അഞ്ച് മാസം പ്രായമായ പെണ്‍കുട്ടിയെ യുവാവ് തട്ടിയെടുത്ത് വാഹനത്തില്‍ കടന്നത്.

കുഞ്ഞിനെ യുവാവ് തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. റോഡരുകില്‍ നില്‍ക്കുന്ന യുവാവ് കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്നതും കുട്ടിയുടെ അമ്മ യുവാവിനെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

Exit mobile version